ചങ്ങരംകുളം :ജമാഅത്തെ ഇസ്ലാമി എടപ്പാൾ ഏരിയാകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൗമാര സംഗമവും,വിവിധ മേഖലകളിൽ മികച്ചവിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കുള്ള മൊമന്റോ വിതരണവും നടന്നു.എം.വി.അഷ്റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുട്ടികളോട് എന്ന വിഷയത്തിൽ യു. മുഹമ്മദലി മാസ്റ്റർ സംവദിച്ചു.സി.പി.മുഹമ്മദ് മാസ്റ്റർ,സി.എം.റഫീഖ് മാസ്റ്റർ, അലിക്കുട്ടി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. റിഫ റഫീഖ്, അഹ്സൻ സിറാജ്, അഹ്മദ് ശാഹിഖ്, നജീഹ നൗഷാദ്,ഹൻസ,ശാഹിദ് എന്നീ കുട്ടികളാണ് ആദരവിനർഹരായത്