ചെന്നൈ : 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർടി വിജയിക്കുമെന്ന് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. പാർടിയുടെ ഒന്നാം വാർഷികാഘോഷവേളയിലാണ് വിജയ്‍യുടെ പ്രസ്താവന. ഈ ലക്ഷ്യത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും വിജയ് പറഞ്ഞു. ഞായറാഴ്ച ചെന്നൈയിലെ പനൈയൂരിലെ പാർടി ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു വിജയ് തെരഞ്ഞെടുപ്പിനെപ്പറ്റി സംസാരിച്ചത്. പാർടിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 2026ലെ തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നുള്ളതാണ് നമ്മുടെ ആദ്യ ലക്ഷ്യം- വിജയ് പറഞ്ഞു. 2024 ഫെബ്രുവരി രണ്ടിനാണ് വിജയ് പാർടിക്ക് തമിഴക വെട്രി കഴകം എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2026 ഏപ്രിൽ- മെയ് മാസങ്ങളിൽ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.