കൊച്ചി: ഇനി സിപിഎമ്മിലേക്ക് ഇല്ലെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു. കൗൺസിലർ സ്ഥാനം രാജി വെയ്ക്കില്ലെന്ന് പറഞ്ഞ കല സിപിഎമ്മിലേക്ക് ഇനി തിരികെയില്ലെന്നും നിലപാട് വ്യക്തമാക്കി. ഇന്നത്തെ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും. നിലപാടിൽ ഉറച്ചുനിൽക്കുമെന്നും കലാ രാജും കൂട്ടിച്ചേർത്തു. കൗൺസിലിന് മുന്നോടിയായിട്ടുള്ള എൽഡിഎഫ് പാർലമെന്ററി യോഗത്തിൽ പങ്കെടുക്കില്ല. ഭരണപക്ഷം എതിർക്കപ്പെടേണ്ട തീരുമാനങ്ങൾ കൊണ്ടുവന്നാൽ എതിർക്കുമെന്നും കലാ രാജു പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയതില്‍ കൂത്താട്ടുകുളം പോലീസ് കേസെടുത്തത്. സിപിഎം ഏരിയ സെക്രട്ടറിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കൂത്താട്ടുകുളം നഗരസഭാ ചെയര്‍ പേഴ്‌സനും മൂന്നാം പ്രതി വൈസ് ചെയര്‍മാനുമാണ്.