ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കിരീട പോരാട്ടം കടുപ്പിച്ച് ആഴ്സണൽ. നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്താണ് ആഴ്സണൽ വിജയം നേടിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗണ്ണേഴ്സിന്റെ വിജയം. മാർട്ടിൻ ഒഡെഗാർഡ്, തോമസ് പാർട്ടി, മൈൽസ് ലൂയിസ്-സ്കെല്ലി, കെയ് ഹവാർട്സ്, ഏഥന്‍ ന്വാനേരി എന്നിവർ ആഴ്സണലിനായി ഗോളുകൾ നേടി. എർലിങ് ഹാലണ്ട് മാത്രമാണ് സിറ്റിയ്ക്കായി വലചലിപ്പിച്ചത്.വിജയത്തോടെ പ്രീമിയർ ലീഗിൽ കിരീടപോരാട്ടം കടുപ്പിക്കാൻ ആഴ്സണലിന് കഴിഞ്ഞു. 24 മത്സരങ്ങളിൽ നിന്ന് 14 ജയവും എട്ട് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ 50 പോയിന്റുള്ള ഗണ്ണേഴ്സ് പോയിന്റ് ടേബിളിൽ രണ്ടാമതാണ്. 23 മത്സരങ്ങളിൽ നിന്ന് 17 ജയവും അഞ്ച് സമനിലയും ഒരു തോൽവിയും ഉൾപ്പെടെ 56 പോയിന്റുള്ള ലിവർപുൾ ആണ് ഒന്നാം സ്ഥാനത്ത്. ഇതോടെ കിരീടപ്പോരിനായി ഇരു ക്ലബുകൾക്കും വരും മത്സരങ്ങൾ നിർണായകമാകുമെന്ന് ഉറപ്പാണ്.ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ഹാമിനോട് തോൽവി വഴങ്ങി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് സംഘത്തിന്റെ തോൽവി. ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി ടോട്ടൻഹാമും വിജയം നേടി