• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ട്രംപിന്റെ ‘അധിക തീരുവ’: പ്രതികാര നടപടിക്കൊരുങ്ങി ചൈന, തിരിച്ചടി നല്‍കാന്‍ കാനഡയും മെക്‌സിക്കോയും

ckmnews by ckmnews
February 2, 2025
in Highlights, International
A A
ട്രംപിന്റെ ‘അധിക തീരുവ’: പ്രതികാര നടപടിക്കൊരുങ്ങി ചൈന, തിരിച്ചടി നല്‍കാന്‍ കാനഡയും മെക്‌സിക്കോയും

US President Donald Trump speaks during an executive order signing ceremony in the Oval Office of the White House in Washington, DC, US, on Friday, Jan. 31, 2025. Trump said he would impose tariffs on a wide range of imports in the coming months, including steel, aluminum, oil and gas, pharmaceuticals, as well as semiconductors, while speaking during an executive order signing on deregulation. Photographer: Yuri Gripas/Abaca/Bloomberg

0
SHARES
224
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അധിക തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് തിരിച്ചടി നല്‍കുമെന്ന് മെക്‌സിക്കോയും കാനഡയും. പ്രതികാര നടപടി എന്ന മുന്നറിയിപ്പാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്.  കാനഡ, മെക്‌സികോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് അധിക ഡോണള്‍ഡ് ട്രംപ് അധിക തീരുവ ചുമത്തിയിരുന്നു. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഇത് ഈ രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമാക്കുമെന്നാണ് സൂചന. മൂന്ന് ഉത്തരവുകളിലാണ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചത്. ട്രംപിന്റെ നടപടിക്ക് ബദലായി ഒരു പ്ലാന്‍ ബിയുണ്ടാക്കാന്‍ ഇക്കണോമിക് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലൗഡിയ ഷെന്‍ബാം പറഞ്ഞു. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരുവ ചുമത്തുന്നതിന് പുറമേ അല്ലാത്ത മാര്‍ഗങ്ങളും ഇതിനായി നോക്കുമെന്നും മെക്‌സികോയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രമായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. തന്റെ സര്‍ക്കാറിന് മാഫിയ സംഘങ്ങളുമായി ബന്ധമുണ്ടെന്നുള്ളത് അപവാദപ്രചാരണം മാത്രമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. യു.എസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. 155 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യം വരുന്ന ഉല്‍പന്നങ്ങള്‍ക്കാവും അധിക നികുതി ചുമത്തുക. ഇതില്‍ 30 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി നിര്‍ദേശം ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും. 125 കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് 21 ദിവസത്തിന് ശേഷമായിരിക്കും നികുതി ചുമത്തുകയെന്നും ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. യു.എസിന് ഒരുങ്ങുന്നതിന് വേണ്ടിയാണ് 21 ദിവസത്തെ സമയം നല്‍കുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. യു.എസ് തീരുവക്കെതിരെ ചൈനീസ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവുമെന്നാണ് ചൈന അറിയിച്ചു. വ്യാപാര യുദ്ധത്തില്‍ വിജയികളില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി. കാനഡ, മെക്‌സികോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവയാണ് ചുമത്തുന്നത്. കാനഡയില്‍ നിന്നുള്ള എണ്ണ ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവയും ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവയാവും ചുമത്തുക. ചൊവ്വാഴ്ച മുതല്‍ ട്രംപിന്റെ പുതിയ നിര്‍ദേശങ്ങള്‍ നിലവില്‍ വരും. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്ട് പ്രകാരമാണ് ട്രംപിന്റെ നടപടി.

Related Posts

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
Highlights

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
24
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
421
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
139
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
Next Post
കോടതി തീരുമാനിക്കട്ടെ; അതുവരെ മുകേഷ് എംഎൽഎയായി തുടരും: എം.വി.ഗോവിന്ദൻ

കോടതി തീരുമാനിക്കട്ടെ; അതുവരെ മുകേഷ് എംഎൽഎയായി തുടരും: എം.വി.ഗോവിന്ദൻ

Recent News

മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ

മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ

September 28, 2026
44
മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി പുനർഭവം ഉദ്ഘാടനം ചെയ്തു

മൂക്കുതല ഹയർ സെക്കന്ററി സ്കൂളിൽ ജെ ആർ സി പുനർഭവം ഉദ്ഘാടനം ചെയ്തു

September 28, 2026
18
കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

കോടതി നിര്‍ദേശത്തിന് പിന്നാലെ അന്‍സിബയുടെ പരാതിയില്‍ നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുത്തു

September 28, 2026
56
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4.18 ഗ്രാം എം.ഡി.എം.എയുമായി കൊപ്പം സ്വദേശി പിടിയില്‍

September 28, 2026
52
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025