ചങ്ങരംകുളം:ഭാര്യയെ മര്‍ദ്ധിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.ആലംകോട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനും പതിനഞ്ചാം വാര്‍ഡ് മെമ്പറുമായ മുഹമ്മദ് ഷെരീഫിനെതിരെയാണ് ഗാര്‍ഹിക പീഡനത്തിനും ഭാര്യയെ അക്രമിച്ച് പരിക്കേല്‍പിച്ചതിനും കേസെടുത്തത്.കഴിഞ്ഞ ദിവസം വൈകിയിട്ട് അഞ്ച് മണിയോടെയാണ് വളയംകുളം സ്വദേശിയായ 39 വയസുള്ള റജുലക്ക് മര്‍ദ്ധനമേറ്റത്.പരിക്കേറ്റ റജുലയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നിരന്തരം അക്രമിക്കുകയാണെന്ന് കാണിച്ച് റജുല നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം മുഹമ്മദ് ഷെരീഫിനെതിരെ കേസെടുത്തത്