ചങ്ങരംകുളം:പ്രദേശത്ത് കാട്ടുപന്നി ശല്ല്യം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നന്നംമുക്ക് പഞ്ചായത്തിന് മുന്നില്‍ യുഡിഎഫ് മെമ്പര്‍മാര്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.കാട്ടുപന്നികളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ മെമ്പര്‍മാരുടെ പ്രതിഷേധം.പൂട്ടിയിട്ട പഞ്ചായത്തിന് മുന്നിലാണ് എട്ടോളം വരുന്ന യുഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധിക്കുന്നത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളായി കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമാണ്.സംഭവത്തില്‍ പ്രദേശത്തെ കര്‍ഷകരും പ്രതിഷേധത്തിലാണ്