കടവല്ലൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നിർമിച്ച കലാമണ്ഡലം താമി ആശാൻ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും സ്കൂൾ വാർഷികാഘോഷവും നടത്തി.ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെയും സ്കൂൾ വാർഷികാഘോഷത്തിന്റെയും സ്കൂളിൽ നിന്ന് പഞ്ചവാദ്യം അഭ്യസിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ അരങ്ങേറ്റത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു.പി. കെ ബിജു എം പി ആയിരിക്കുമ്പോഴാണ് പ്രശസ്ത പഞ്ചവാദ്യ കലാകാരനും കടവല്ലൂർ ഹൈസ്കൂളിലെ പഞ്ചവാദ്യ അധ്യാപകനുമായ താമിയാശാൻ്റെ നാമധേയത്തിൽ സ്കൂൾ അങ്കണത്തിൽ സ്മാരക മന്ദിരം നിർമ്മിക്കാനായി തുക അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കടവല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് പി. ഐ രാജേന്ദ്രൻ മുഖ്യ അതിഥിയായി.
എ.സി മൊയ്തീൻ എം.എൽ.എ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. കെ വിശ്വംഭരൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയകുമാർ പൂളക്കൽ, പഞ്ചായത്ത് അംഗം നിഷിൽ കുമാർ, സ്കൂൾ പിടിഎ പ്രസിഡൻറ് വി.കെ മോഹനൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ വി സുബൈദ, എ കെ ഗോപാലകൃഷ്ണൻ,എം സീമന്തിനി , സംസ്ഥാന സയൻസ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആർ ധീരജിനേയും, സ്കൂളിലെ പഞ്ചവാദ്യ അധ്യാപകരായ വേലായുധൻ, സഞ്ജയൻ, രഞ്ജിത്ത്, ശ്യാം , രാജേഷ് തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് ഷേർളി പെലക്കാട്ട് സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ് എസ് സുഹാസ് നന്ദിയും പറഞ്ഞു.
തുടർന്ന് പഞ്ചവാദ്യ പരിശീലനം നേടിയ കുട്ടികളുടെ അരങ്ങേറ്റവും, വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി.











