.
കടവല്ലൂർ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2025- 26 സാമ്പത്തിക വർഷത്തെ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. 20 വാർഡുകളിലുമായി നടന്ന വർക്കിംഗ് ഗ്രൂപ്പുകളിൽ നിന്നും വന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് പഞ്ചയത്തിൻ്റെ സമഗ്ര വികസനം മുന്നിൽ കണ്ടുകൊണ്ടുള്ള 6 കോടി 12 ലക്ഷം രൂപയുടെ വികസ പ്രവർത്തങ്ങളാണ് കരടു പദ്ധതിയിൽ പ്രതിബാധിച്ചിട്ടുള്ളത്.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വൈസ് പ്രസിഡന്റ് സി. എ ഫൗസിയയുടെ അദ്ധ്യക്ഷതയിൽ നടന്ന വികസന സെമിനാറിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ രാജേന്ദ്രൻ കരട് പദ്ധതി രേഖ ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാലിനു നൽകി കൊണ്ട് ഉദ്ഘാടനം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാൽ മുഖ്യ അതിഥിയായി.
സെമിനാറിൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പ്രഭാത് മുല്ലപ്പിള്ളി, ജയകുമാർ പൂളക്കൽ, ബിന്ദു ധർമ്മൻ, പ്രതിപക്ഷ പ്രതിനിധി രാജേഷ്, സി.ഡി.എസ് ചെയർ പേഴ്സൺ ശ്രീജ മണികണ്ഠൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് മെമ്പർമാർ,വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻമാർ, സാമൂഹിക – രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത സെമിനാറിന് പഞ്ചായത്ത് സെക്രട്ടറി കെ. എ ഉല്ലാസ് കുമാർ നന്ദി പറഞ്ഞു.











