എടപ്പാൾ :കെഎസ്ആർടിസി ബസ്സിലെ ഒരുകോടി രൂപയുടെ സ്വർണക്കർച്ചയിൽ 24 മണിക്കൂറിനകം പ്രതികളെ കണ്ടെത്തിയ ചങ്ങരംകുളം പോലീസിന് ആദരം. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ചങ്ങരംകുളം യൂണിറ്റ് യുത്ത് വിങ്ങാണ് ആദരവ് ഒരുക്കിയത്. പ്രസിഡണ്ട് വി കെ എം നൗഷാദ് സി ഐ ഷൈന് ഉപഹാരം കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും യൂത്ത് വിങ്ങ് വനിതാ വിംഗ് പ്രവർത്തകരും പരിപാടിയിൽ സംബന്ധിച്ചു