ചങ്ങരംകുളം:പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ മറവിൽ ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭരണഘടന മൂല്യങ്ങൾ ഇല്ലാതാക്കുന്ന ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ സി നസീർ അഭിപ്രായപ്പെട്ടു.’ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് ‘എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് എസ്ഡിപിഐ പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘അംബേദ്കർ സ്ക്വയർ’ചങ്ങരംകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി അധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി ജാഫർ കപ്പടിപ്പുറം സ്വാഗതം പറഞ്ഞു.മാറഞ്ചേരി പഞ്ചായത്ത് 17 ആം വാർഡ് മെമ്പർ നിഷാദ് അബൂബക്കർ ആശംസ പ്രസംഗം നടത്തി. ഷഹീർ തണ്ണിത്തുറ, നസീർ പടിഞ്ഞാറ്റുമുറി,റിഷാബ് പൊന്നാനി,ശിഹാബ് വെളിയംകോട്,കരീം ആലങ്കോട്,സുബൈർ ചങ്ങരംകുളം,റഷീദ് പെരുമുക്ക്, അഷ്‌റഫ് പാവിട്ടപ്പുറം, ലത്തീഫ് നന്നംമുക്ക് എന്നിവർ സംസാരിച്ചു. മണ്ഡലം ട്രഷറർ ഫസൽ പുറങ്ങ് നന്ദി പറഞ്ഞു.