ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണങ്ങള്‍ നേടി ഡൊമിനിക് ആന്റ ദി ലേഡീസ പഴ്സ്. മമ്മൂട്ടിയോടൊപ്പം ഗൗതം വാസുദേവ് മേനോന് എത്തിയപ്പോള്‍ മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സാണ് സിനിമ നല്‍കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ പോലെ കഥാപാത്രത്തിലും പ്രമേയത്തിലും വ്യത്യസ്തതയുമായാണ് മമ്മൂട്ടി ഇത്തവണയും എത്തിയിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്.
2025ല്‍ മമ്മൂട്ടി നായകനായി എത്തുന്ന ആദ്യ ചിത്രം കോമഡിയുടെ മേമ്പൊടിയുമായി എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഗൗതം വാസുദേവ് മേനോന് ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മേക്കിങ്ങിനും കയ്യടികള്‍ ഉയരുന്നുണ്ട്. തമിഴ് ചിത്രങ്ങളിലൂടെ ജിവിഎം ഫാനായ മലയാളികളുടെ പ്രതീക്ഷകളെ നിരാശപ്പെടുത്താത്ത ചിത്രമാണ് സംവിധായകന് ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളില്‍ പറയുന്നു.
മമ്മൂട്ടി പതിവ് പോലെ സ്ക്രീനില്‍ കത്തിക്കയറുമ്പോള്‍ വിക്കി എന്ന പ്രധാന കഥാപാത്രമായ വിക്കിയായി ഗോകുല്‍ സുരേഷും മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നും നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു. വിക്കിയും ഡൊമിനിക്കുമാണ് ചിത്രത്തിലെ കോമഡി വിജയമാക്കുന്നതെന്നും കമന്റുകളുണ്ട്. നിരവധി സിനിമാ റഫറന്‍സുകളും സ്പൂഫുകളും ചിത്രത്തിലുണ്ടെന്നും കമന്റുകളിലുണ്ട്