• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

നിമിഷ പ്രിയയുടെ മോചനത്തിന് സാദ്ധ്യതയുണ്ട്, യമനിൽ നിന്നെത്തിയ ദിനേശൻ പറയുന്നു

ckmnews by ckmnews
January 23, 2025
in Highlights, International
A A
നിമിഷ പ്രിയയുടെ മോചനത്തിന് സാദ്ധ്യതയുണ്ട്, യമനിൽ നിന്നെത്തിയ ദിനേശൻ പറയുന്നു
0
SHARES
307
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വധശിക്ഷയ‌്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് യമനിൽ നിന്നെത്തിയ ദിനേശൻ. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടിയുള്ള ഫയലുകൾ കൃത്യമായി തയ്യാറാക്കപ്പെടുന്നുണ്ടെന്നും, നിമിഷയുടെ മാതാവിനെ കണ്ടിരുന്നുവെന്നും ദിനേശൻ പ്രതികരിച്ചു. പത്ത് വർഷത്തിലധികം യമനിൽ കുടുങ്ങിപ്പോയ തൃശൂർ സ്വദേശി കെ.കെ. ദിനേശൻ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി ശ്രമിക്കുന്ന മലയാളി മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം തന്നെയാണ് ദിനേശനും തുണയായത്. യമനിലെ മലയാളികൾക്കിടയിൽ നിമിഷ പ്രിയയുടെ മോചനം വലിയ ചർച്ചയാണെന്നും ദിനേശൻ പറയുന്നു. വധശിക്ഷ നടപ്പിലാക്കാനാണെങ്കിൽ വളരെ മുമ്പേ ആകാമായിരുന്നു. നിമിഷ പ്രിയയുടെ മോചനം സാദ്ധ്യമായ കാര്യമാണെന്നും ദിനേശൻ വ്യക്തമാക്കി.

2014ലാണ് ജോലി തേടി ദിനേശൻ യമനിലെത്തിയത്. പിന്നാലെ യുദ്ധം പൊട്ടിപുറപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ കുടുങ്ങി. ആദ്യത്തെ രണ്ടുവർഷം ഫോണിൽ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് ആ വിളിയും നിലച്ചു. 2021ൽ ദിനേശനെ നാട്ടിലെത്തിക്കാൻ തീവ്രശ്രമങ്ങൾ ആരംഭിച്ചു. യമനിലെ മലയാളി അസോസിയേഷനും വലിയ പിന്തുണ നൽകി. മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോമിന്റെ പ്രയത്നങ്ങളും ഒടുവിൽ ഫലം കണ്ടതോടെയാണ് ദിനേശന് നാട്ടിലെത്താൻ കഴിഞ്ഞത്.

Related Posts

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
377
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
136
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു
International

നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

September 2, 2026
44
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു
International

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

September 2, 2026
198
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
International

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
9
സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം
International

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
163
Next Post
മുസ്ലിം ലീഗ് നേതാവും യുഡിഫ് സജീവ പ്രവർത്തകനുമായ ബക്കർ അന്തരിച്ചു

മുസ്ലിം ലീഗ് നേതാവും യുഡിഫ് സജീവ പ്രവർത്തകനുമായ ബക്കർ അന്തരിച്ചു

Recent News

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മരണം രണ്ടായി, ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

September 20, 2026
9
സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

September 20, 2026
26
മഴക്കെടുതിയിൽ കോട്ടയത്ത് 2 മരണം: അടിമാലിയിൽ ഉരുള്‍പൊട്ടിയതായി സംശയം; പലയിടത്തും കനത്ത മഴ

മഴക്കെടുതിയിൽ കോട്ടയത്ത് 2 മരണം: അടിമാലിയിൽ ഉരുള്‍പൊട്ടിയതായി സംശയം; പലയിടത്തും കനത്ത മഴ

September 20, 2026
6
ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

September 20, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025