എടപ്പാള്‍:അശാന്തിയുടെ കാലഘട്ടത്തിൽ ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി ഏറെ വർദ്ധിച്ചതായും ,യുവതയെ വഴി തെറ്റിക്കുന്ന ലഹരി മാഫിയകൾക്കെതിരെ സമൂഹ മനസാക്ഷി ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചതായും കേരള കാർഷിക സർവ്വകലാശാലാ കോളേജ് ഡീൻ ഡോ:പി.ആർ. ജയൻ അഭിപ്രായപ്പെട്ടു. 77 -ാമത് തിരുന്നാവായ സർവ്വോദയമേളയുടെ പോസ്റ്റർ,തവനൂർ കേളപ്പൻ മെമ്മോറിയൽ ഗവ:ഹയർ സെക്കൻ്ററിസ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള കൺവീനർ കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ വി.ഗോപി,പ്രധാനാധ്യാപിക എം.സരിത,അഡ്വ:എ.എം.രോഹിത്ത്,വി.ആർ.മോഹനൻ നായർ, അടാട്ട് വാസുദേവൻ, എം.എം.സുബൈദ,നാസർ കൊട്ടാരത്തിൽ, ഹരീന്ദ്രൻ ,ജെ.പി.വേലായുധൻ,സലാം പോത്തനൂർ,ഇ.ഹൈദരാലി, പി.കോയക്കുട്ടി, ഹീര ടീച്ചർ, ബിനു മാസ്റ്റർ,ഷഹീർ കോടിയിൽ,സുജിത്ത് പൊൽപ്പാക്കര തുടങ്ങിയവർ പ്രസംഗിച്ചു.