ചങ്ങരംകുളം:മദ്യത്തിൻറെ വ്യാപനത്തിൽ റെക്കോർഡ് തന്നെ സൃഷ്ടിക്കാവുന്ന വിധം നേരിട്ട് മദ്യനിർമ്മാണ ഫാക്ടറികൾ തുടങ്ങാനുള്ള കേരള സർക്കാരിൻറെ നീക്കത്തെ ചങ്ങരംകുളം പൗരസമിതി ശക്തിയായി അപലപിച്ചു.ഇപ്പോൾതന്നെ കേരളത്തെ സർക്കാർ മദ്യത്തിന്റെ ഹബ്ബ് ആക്കി മാറ്റിയിരിക്കെ ഇനിയും വ്യപിപ്പിക്കാനുള്ള നീക്കം ജനതയോടുള്ള വെല്ലുവിളിയാണെന്നും
പൗരസമിതി ആരോപിച്ചു.ചെയർമാൻ പി പി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. റാഫി പെരുമുക്ക്, വാരിയത്ത് മുഹമ്മദലി, ഷാനവാസ് വട്ടത്തൂർ,കുഞ്ഞിമുഹമ്മദ് പന്താവുർ,പി പി ഖാലിദ്, സുരേഷ് ആലംകോട്, കെ സി അലി, കെ അനസ്,അബ്ദുൽ ഖാദർ ആലംകോട്,റസാഖ് അയിനിച്ചോട്, എം കെ അബ്ദുറഹ്മാൻ, കെ എ റഷീദ് മുജീബ് കോക്കൂർ പ്രസംഗിച്ചു.