ചങ്ങരംകുളം:പതിവ് തെറ്റിക്കാതെ ഇത്തവണയും ആലംകോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള കലോത്സവം വിപുലമായി സംഘടിപ്പിച്ചു.പഞ്ചായത്തിലെ ഭിന്നശേഷി കുടുംബങ്ങൾ വളരെയധികം സന്തോഷത്തോടെ സാവരിയ എന്ന് പേരിട്ട പരിപാടിയിൽ പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെവി ഷെഹീർ ഉദ്ഘാടനം ചെയ്തു. ഫ്‌ളവേർസ് കോമഡി സ്റ്റാർ ഫെയിം ഗിന്നസ് ബാദുഷ മുഖ്യാതിഥിയായി പങ്കെടുത്തു.