ചങ്ങരംകുളം:ആലംകോട് ജനത എ എൽ പി സ്കൂളിന്റെ 65-ാം വാർഷികാഘോഷം ജനുവരി 23 ന് വ്യാഴാഴ്ച നടക്കും.കാലത്ത് 9 ന് പി.പി മുഹമ്മദ്കുട്ടി ഹാജി പതാക ഉയർത്തും. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ നടക്കും. 3.30 ന് നടക്കുന്ന വാർഷിക സമ്മേളനം ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്യും.ചങ്ങരംകുളംസിഐ ഷൈൻ എസ് മുഖ്യാതിഥിയായി പങ്കെടുക്കും.ജനതരംഗം വാർഷിക സപ്ലിമെന്റ് പ്രകാശനം,എൻഡോവ്മെന്റ് വിതരണം,എല്‍ എസ് എസ് അവാർഡ് വിതരണം, മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം,എസ് എസ് എല്‍ സി,പ്ളസ്ടു പരീക്ഷയിൽ എപ്ളസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ വാർഷികത്തിന്റെ ഭാഗമായി നടക്കും.