• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് : മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

ckmnews by ckmnews
January 21, 2025
in Kerala
A A
ഉത്സവത്തിന് ആനയെഴുന്നള്ളിപ്പ് : മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു
0
SHARES
491
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകള്‍ ഇടയുന്നതു മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാനായി നാട്ടാന പരിപാലന ചട്ടം – ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു.

ഉത്സവത്തിന് എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മില്‍ സുരക്ഷിത അകലമുണ്ടായിരിക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ജില്ലയിലെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്ന ആനകളും ജനങ്ങളും തമ്മിലുള്ള അകലം സംബന്ധിച്ച് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയുടെ താത്ക്കാലിക തീരുമാനം നടപ്പാക്കും. എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും അഞ്ചു മീറ്ററിലധികം അകലം ഉണ്ടാകണം. പിന്നിൽ ചുമരോ മറ്റോ ഇല്ലാത്ത പക്ഷമാണ് ഈ അകലം വേണ്ടത്. അകലം ക്രമീകരിക്കാന്‍ ബാരിക്കേഡുകള്‍, വടം എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ ഉത്സവക്കമ്മിറ്റി ഒരുക്കണം. ഈ സ്ഥലത്ത് ആനകളും പാപ്പാന്മാരും കാവടികളും മാത്രമേ ഉണ്ടാവാൻ പാടുള്ളൂ. അപകടകാരിയായ ആനയുടെ സമീപത്തു നിന്നും ജനങ്ങളെ കാലതാമസം കൂടാതെ മാറ്റണം.

ജില്ലാ തല മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിക്ക് വിധേയമായി മാത്രമേ ആന എഴുന്നള്ളിപ്പുകള്‍ നടത്താന്‍ പാടുള്ളൂ. ജില്ലാതല കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്ക് ആനയെഴുന്നള്ളിപ്പിനുള്ള അനുമതിയുണ്ടായിരിക്കില്ല. ഉത്സവം നടത്താനുദ്ദേശിക്കുന്ന തീയതിക്ക് ഒരു മാസം മുമ്പായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നൽകണം.

ഉത്സവക്കമ്മിറ്റികള്‍ക്ക് നാട്ടാന പരിപാലന ചട്ടം-2012 സംബന്ധിച്ച പരിശീലന പരിപാടി സോഷ്യല്‍ ഫോറസ്ട്രി ഓഫീസ് സംഘടിപ്പിക്കും. തുടർച്ചയായ രണ്ട് പ്രാവശ്യം നാട്ടാന പരിപാലന ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടികളിൽ ആന ഇടഞ്ഞ് പ്രശ്നമുണ്ടായാലും അനുവദിച്ചതില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിച്ചാലും ആ പ്രദേശത്തെ ആനയെഴുന്നള്ളിപ്പിന് വിലക്കേര്‍പ്പെടുത്തും. ഉത്സവ സ്ഥലത്ത് ആനകള്‍ക്കും പാപ്പാന്മാര്‍ക്കും ആവശ്യമായ കുടിവെള്ളം ഒരുക്കാനും ആനകളുടെ ശരീരം തണുപ്പിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കാനും ഉത്സവ കമ്മിറ്റികൾക്ക് മോണിറ്ററിംഗ് കമ്മിറ്റി കർശന നിർദ്ദേശം നൽകി

Related Posts

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
204
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
Crime

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
117
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത
Kerala

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
287
ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ
Kerala

ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ

September 14, 2026
11
തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ
Kerala

തടവുകാർക്ക് മട്ടനും മീനും വേണ്ട! ഭക്ഷണ ക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ

September 14, 2026
159
ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
Kerala

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

September 12, 2026
26
Next Post
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Recent News

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
204
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
117
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
232
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
287
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025