• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, January 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേർത്തുപിടിച്ച് സർക്കാർ; ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി അനുവദിച്ചു

ckmnews by ckmnews
January 20, 2025
in UPDATES
A A
ചേർത്തുപിടിച്ച് സർക്കാർ; ക്ഷേമ പെൻഷൻ രണ്ട് ഗഡുകൂടി അനുവദിച്ചു
0
SHARES
551
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ രണ്ടു ഗഡു പെൻഷൻകൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 3200 രൂപവീതം ലഭിക്കുന്നത്‌.

വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.ജനുവരിയിലെ പെൻഷനും, ഒപ്പം കുടിശിക ഗഡുക്കളിൽ ഒന്നുകൂടിയാണ്‌ ഇപ്പോൾ അനുവദിച്ചത്‌. പണഞെരുക്കം കാരണം കുടിശികയായ ക്ഷേമ പെൻഷൻ ഈ സാമ്പത്തിക വർഷവും അടുത്തസാമ്പത്തിക വർഷവുമായി നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആദ്യ ഗഡു ഓണത്തിന്‌ നൽകി. രണ്ടാം ഗഡുവാണ്‌ ഇപ്പോൾ വിതരണം ചെയ്യുന്നത്‌.

കേന്ദ്ര സർക്കാർ നയങ്ങൾ മുലം സംസ്ഥാനത്ത്‌ കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്യുകയെന്ന സർക്കാരിന്റെ ദൃഡനിശ്ചയമാണ്‌ നടപ്പാകുന്നത്‌. പെൻഷൻ വിതരണത്തിന്‌ ആദ്യ മുൻഗണന ഉറപ്പാക്കുന്നു. കഴിഞ്ഞവർഷം മാർച്ചു മുതൽ പ്രതിമാസം പെൻഷൻ നൽകുന്നു. ഈ സർക്കാർ വന്നശേഷം 35,400 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.

ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത്‌ കേരളത്തിലാണ്‌. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം കണ്ടെത്തുന്നു. രണ്ടു ശതമാനത്തിൽ താഴെമാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാരിൽനിന്ന്‌ ലഭിക്കുന്നത്‌. കേരളത്തിൽ പ്രതിമാസ പെൻഷൻക്കാർക്ക്‌ ലഭിക്കുന്നത്‌ 1600 രുപയും. ബാക്കി മുഴുവൻ തുകയും സംസ്ഥാനം കണ്ടെത്തുന്നു. വാർദ്ധക്യ, വികലാംഗ, വിധവ പെൻഷൻ ഗുണഭോക്താക്കൾക്കുമാത്രമാണ്‌ നാമമാത്ര കേന്ദ്ര പെൻഷൻ വിഹിതമുള്ളത്‌. ഇതും കുടിശികയാണ്‌. 2023 നവംബർ മുതൽ 419 കോടി രൂപ കേന്ദ്ര വിഹിതം സംസ്ഥാനം മുൻകൂറായി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ നൽകിയത്‌ കേന്ദ്ര സർക്കാർ തിരികെ നൽകാതെ കുടിശികയാക്കിയിട്ടുണ്ട്‌.

Related Posts

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റി
UPDATES

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റി

January 21, 2026
433
എടപ്പാൾ കവുപ്ര മാറത്ത് മന പാർവതി അന്തർജനം നിര്യാതനായി
UPDATES

എടപ്പാൾ കവുപ്ര മാറത്ത് മന പാർവതി അന്തർജനം നിര്യാതനായി

January 21, 2026
58
മന്ത്രി സജി ചെറിയാനെതിരെ ആലംകോട് -നന്നംമുക്ക് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
UPDATES

മന്ത്രി സജി ചെറിയാനെതിരെ ആലംകോട് -നന്നംമുക്ക് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

January 21, 2026
107
മാണൂർ പറക്കുന്നത്ത് റിട്ടയഡ് റയിവെജീവന ക്കാരൻ വെള്ളനാത്ത് മേൽപ്പുറം പറമ്പ് കുഞ്ഞിരാമൻ(80) നിര്യാതനായി.
UPDATES

മാണൂർ പറക്കുന്നത്ത് റിട്ടയഡ് റയിവെജീവന ക്കാരൻ വെള്ളനാത്ത് മേൽപ്പുറം പറമ്പ് കുഞ്ഞിരാമൻ(80) നിര്യാതനായി.

January 21, 2026
16
തിരുവനന്തപുരത്ത് അമ്മയും മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍
UPDATES

തിരുവനന്തപുരത്ത് അമ്മയും മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍

January 21, 2026
334
NSS- SNDP ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെ സ്വീകരിക്കും’: ജി സുകുമാരൻ നായർ
UPDATES

NSS- SNDP ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെ സ്വീകരിക്കും’: ജി സുകുമാരൻ നായർ

January 21, 2026
57
Next Post
ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

Recent News

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റി

ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ, മഞ്ചേരി ജയിലിലേക്ക് മാറ്റി

January 21, 2026
433
എടപ്പാൾ കവുപ്ര മാറത്ത് മന പാർവതി അന്തർജനം നിര്യാതനായി

എടപ്പാൾ കവുപ്ര മാറത്ത് മന പാർവതി അന്തർജനം നിര്യാതനായി

January 21, 2026
58
മന്ത്രി സജി ചെറിയാനെതിരെ ആലംകോട് -നന്നംമുക്ക് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

മന്ത്രി സജി ചെറിയാനെതിരെ ആലംകോട് -നന്നംമുക്ക് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

January 21, 2026
107
മാണൂർ പറക്കുന്നത്ത് റിട്ടയഡ് റയിവെജീവന ക്കാരൻ വെള്ളനാത്ത് മേൽപ്പുറം പറമ്പ് കുഞ്ഞിരാമൻ(80) നിര്യാതനായി.

മാണൂർ പറക്കുന്നത്ത് റിട്ടയഡ് റയിവെജീവന ക്കാരൻ വെള്ളനാത്ത് മേൽപ്പുറം പറമ്പ് കുഞ്ഞിരാമൻ(80) നിര്യാതനായി.

January 21, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025