• About Us
  • Advertise With Us
  • Contact Us
Wednesday, July 23, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Entertainment

അനുമതിയില്ലാതെ കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് പിടിച്ചെടുത്തു

ckmnews by ckmnews
January 20, 2025
in Entertainment
A A
അനുമതിയില്ലാതെ കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് പിടിച്ചെടുത്തു
0
SHARES
164
VIEWS
Share on WhatsappShare on Facebook

യാതൊരു വിധ അനുമതിപത്രമോ രേഖകളോ ഇല്ലാതെ കടലില്‍ ഉല്ലാസയാത്ര നടത്തിയ സ്പീഡ് ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് സംഘം പിടിച്ചെടുത്ത് കൊടുങ്ങല്ലൂര്‍ പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി. മുനമ്പത്ത് നിന്ന് കടലില്‍ ഉല്ലാസയാത്ര നടത്തിയ എറണാകുളം ജില്ലയില്‍ ചേന്ദമംഗലം കരിപ്പായി കടവ് സ്വദേശി നിലവ് വീട്ടില്‍ മേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മനാമി എന്ന പേരുള്ള സ്പീഡ് ബോട്ട് ആണ് പിടിച്ചെടുത്തത്.

സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയില്‍ അമിത വേഗതയിലും അശ്രദ്ധമായും മനുഷ്യജീവന് അപകടംവരത്തക്ക രീതിയില്‍ ഓടിക്കുകയായിരുന്നു ഉല്ലാസ ബോട്ട്. അഴിക്കോട് അഴിമുഖത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്തു വെച്ച് ഇത് ശ്രദ്ധയില്‍പ്പെട്ട ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പട്രോള്‍ ബോട്ട് സംഘം തടഞ്ഞ് നിര്‍ത്തി പരിശോധിച്ചു. അഴീക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്ററുടെ അനുമതിയോ അഴീക്കോട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ അധികാരികളുടെ അറിവോ സമ്മതപത്രമോ ഇല്ലാതെയാണ് യാത്ര നടത്തിയതെന്ന് കണ്ടെത്തി.രാജ്യസുരക്ഷയ്ക്കും മനുഷ്യ ജീവനും ഭീഷണിയാകും വിധം കടലിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തമല്ലാത്ത (സീ വര്‍ത്ത്നസ്സ്) ഉള്‍നാടന്‍ ജലാശയങ്ങളില്‍ മാത്രം ഉപയോഗിക്കാവുന്ന സ്പീഡ് ബോട്ടിന് പരിശോധനയില്‍ വേണ്ടത്ര രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അഴിക്കോട് പോര്‍ട്ട് ഓഫീസിന്റെ അനുമതിയില്ലാതെ കടലിലൂടെ മനുഷ്യജീവന് ഭീഷണിയാകും വിധം സഞ്ചരിച്ച ഉല്ലാസ ബോട്ട് മത്സ്യബന്ധന യാനമല്ലാത്തതിനാല്‍ കൊടുങ്ങല്ലൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ബോട്ട് പരിശോധിച്ച് പിഴ ഇടാക്കും.

ഓപറേഷന്‍ സജാഗിന്റെ ഭാഗമായി സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി സീമയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് സ്പീഡ്ബോട്ട് പിടിച്ചെടുത്തത്. സംഘത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിങ്ങിലെ ഉദ്യോഗസ്ഥരായ വിഎന്‍ പ്രശാന്ത് കുമാര്‍, വിഎം ഷൈബു, ഇആര്‍ ഷിനില്‍കുമാര്‍, സീ റെസ്‌ക്യൂ ഗാര്‍ഡ്മാരായ ഷെഫീക്ക്, സിജീഷ്, ബോട്ട് സ്രാങ്ക് സന്തോഷ് മുനമ്പം, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവര്‍ ഉണ്ടായിരുന്നു. വരുംദിവസങ്ങളില്‍ പരിശോധ ശക്തമാക്കുമെന്നും ആധാര്‍ അടക്കമുള്ള രേഖകള്‍ പരിശോധിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍മജീദ് പോത്തന്നൂരാന്‍ അറിയിച്ചു.

Related Posts

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി
Entertainment

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി

July 23, 2025
തിയറ്ററില്‍ വൻ അഭിപ്രായം, ഒടുവില്‍ ഒടിടിയില്‍ റോന്ത്
Entertainment

തിയറ്ററില്‍ വൻ അഭിപ്രായം, ഒടുവില്‍ ഒടിടിയില്‍ റോന്ത്

July 22, 2025
‘വി’ ഫോർ വിക്ടറി ; തീയറ്ററുകളിൽ മുന്നേറി ‘ജെ എസ് കെ’
Entertainment

‘വി’ ഫോർ വിക്ടറി ; തീയറ്ററുകളിൽ മുന്നേറി ‘ജെ എസ് കെ’

July 22, 2025
അടുത്ത 1000 കോടിയോ?, ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്
Entertainment

അടുത്ത 1000 കോടിയോ?, ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്

July 21, 2025
‘ഫഹദ് മാത്രമല്ല, മലയാളത്തിൽ സീനിയർ താരങ്ങളൊക്കെയുണ്ട് കേട്ടോ’; ‘ഹൃദയപൂർവം’ ടീസർ
Entertainment

‘ഫഹദ് മാത്രമല്ല, മലയാളത്തിൽ സീനിയർ താരങ്ങളൊക്കെയുണ്ട് കേട്ടോ’; ‘ഹൃദയപൂർവം’ ടീസർ

July 19, 2025
സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍, ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം, കൈയടിച്ച് സോഷ്യൽ മീഡിയ
Entertainment

സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍, ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം, കൈയടിച്ച് സോഷ്യൽ മീഡിയ

July 19, 2025
Next Post
നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിനെ തുടർന്ന് പങ്കാളി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിനെ തുടർന്ന് പങ്കാളി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

Recent News

എരുമപ്പെട്ടി എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു

എരുമപ്പെട്ടി എയ്യാൽ സ്വദേശിനിയായ വിദ്യാർത്ഥിനി കോളേജിൽ കുഴഞ്ഞ് വീണ് മരിച്ചു

July 23, 2025
വേലിക്കകത്ത് വീടിന്‍റെ നടുമുറ്റത്ത് ജനവീരന് അന്ത്യയാത്ര – വിഎസിന് കണ്ണീരോടെ വിട

വേലിക്കകത്ത് വീടിന്‍റെ നടുമുറ്റത്ത് ജനവീരന് അന്ത്യയാത്ര – വിഎസിന് കണ്ണീരോടെ വിട

July 23, 2025
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

July 23, 2025
അഹമ്മദാബാദ് വിമാനാപകടം: മറ്റൊരാളുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം

അഹമ്മദാബാദ് വിമാനാപകടം: മറ്റൊരാളുടെ മൃതദേഹമാണ് ലഭിച്ചതെന്ന് ബ്രിട്ടീഷ് പൗരന്റെ കുടുംബം

July 23, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025