• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതുവിന്റെ വീട് നാട്ടുകാർ തല്ലിതകർത്തു, സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ

ckmnews by ckmnews
January 20, 2025
in UPDATES
A A
ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതുവിന്റെ വീട് നാട്ടുകാർ തല്ലിതകർത്തു, സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ
0
SHARES
401
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ചും വെട്ടിപരുക്കേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതുജയൻ്റെ വീട് നാട്ടുകാർ അടിച്ചുതകർത്തു. വടക്കേക്കര പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി വീടിന് മുൻപിൽ നിന്ന് നാട്ടുകാരെ മാറ്റി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന കൂട്ടക്കൊലയിൽ ഞെട്ടൽ മാറാതെ നിൽക്കുകയാണ് ഇപ്പോഴും ചേന്ദമംഗലത്തുക്കാർ.കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനീഷ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസിയാണ് ഋതു. ഇയാളുടെ ആക്രമണത്തിൽ വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ജിതിൻ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപ്പിച്ചതും സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചതുമാണ് കൂട്ടക്കൊല നടത്താനുള്ള കാരണമെന്നായിരുന്നു ഋതു ജയന്‍റെ വാദം. കൊലപാതകത്തിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്.

ജിതിനെ ഋതു ആക്രമിക്കാൻ ചെന്നപ്പോൾ ആദ്യം ജിതിൻ്റെ ഭാര്യ വിനീഷയാണ് പുറ‍ത്തിറങ്ങിവന്നത്. വിനീഷയെ അടിച്ച് വീഴത്തിയ ശേഷം പിന്നാലെ വന്ന ജിതിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് വന്ന വേണുവിനെയും ഉഷയെയും തലയ്ക്കടിച്ചുവീഴ്ത്തി. നാല് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുവും ഉഷയും വിനീഷയും മരണപ്പെട്ടിരുന്നു. പിന്നാലെ വീട്ടിൽ നിന്ന് ജിതിന്റെ ബൈക്കുമായി പോയ ഋതുവിനെ പൊലീസ് സംശയാസ്പദമായി പിടികൂടുകയായിരുന്നു.

ഋതുവിനെ അഞ്ച് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയായിരിക്കും കസ്റ്റഡി അപേക്ഷ പരിഗണിക്കുക. മുനമ്പം ഡി.വൈ.എസ്.പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ 17 അംഗ സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കസ്റ്റഡിയിൽ ലഭിച്ചാൽ കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്. മൂന്നു പേരെയും കൊന്നത് താൻ തന്നെയെന്ന് പൊലീസിനോട് ഇതിനോടകം തന്നെ ഋതു മൊഴി നൽകിയിട്ടുണ്ട്. സംഭവ സമയത്ത് പ്രതി ലഹരിയിൽ അല്ലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഋതുവിന് മാനസിക വൈകല്യമില്ല എന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . ഇത് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകൾ പൊലീസിന് ശേഖരിക്കണം . കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
239
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
176
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
17
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
79
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
34
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
26
Next Post
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്‌ക്കിടെ വൻ തീപിടുത്തം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മഹാ കുംഭമേളയ്‌ക്കിടെ വൻ തീപിടുത്തം

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
4
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
4
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
3
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025