• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 8, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഷിക് ‘മകൻ്റെ ക്രൂരതയിൽ ഞെട്ടൽ മാറാതെ നാട്;അവസാന നോക്ക് കാണാൻ തടിച്ചുകൂടി ജനം, സുബൈദയെ അടിവാരം മസ്ജിദിൽ ഖബറടക്കി

ckmnews by ckmnews
January 20, 2025
in UPDATES
A A
തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്ന് ആഷിക് ‘മകൻ്റെ ക്രൂരതയിൽ ഞെട്ടൽ മാറാതെ നാട്;അവസാന നോക്ക് കാണാൻ തടിച്ചുകൂടി ജനം, സുബൈദയെ അടിവാരം മസ്ജിദിൽ ഖബറടക്കി
0
SHARES
1.6k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

താമരശ്ശേരിയിൽ മകൻ വെട്ടിക്കൊലപ്പെടുത്തിയ അടിവാരം സ്വദേശി സുബൈദയുടെ മൃതദേഹം സംസ്കരിച്ചു.അടിവാരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകുന്നേരമാണ് സംസ്കാരം നടന്നത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്.

കഴിഞ്ഞ രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കി. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്.

ആശിഖിനെ താമരശ്ശേരി താലൂക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ഫോറൻസിക് ഡിപ്പാർട്മെന്റിലും എത്തിച്ചു വൈദ്യ പരിശോധന നടത്തി. മജിഷ്ടറേറ്റിന്റെ വസതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Posts

ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ജല ഗുണ നിലവാര പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു
UPDATES

November 8, 2025
14
വെളിയങ്കോട് ഗവൺമെൻ്റ് ഹയർസെക്കൻ്റി സ്‌കൂളിൽ നടന്നുവന്ന പൊന്നാനി ഉപജില്ലാ കലോൽസവത്തിന് സമാപനം

147
തെരഞ്ഞടുപ്പ്‌ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ പരാജയത്തിന്റെ വിധി എഴുത്താകും-അഡ്വ.സിദ്ധിഖ്‌ പന്താവൂർ

154
ഹൈക്കോടതി ഉത്തരവ് മറികടന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

385
അബ്ദുൾകലാം ആലങ്കോടിന്റെ മൂന്നാമത് പുസ്തകം “ഒരുമയുടെ പെരുമ ” എന്ന പുസ്തകം പ്രകാശനം ചെയ്തു

76
വേണുവിനെ കിടത്തിയത് തറയിൽ; നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ല’; വിമർശിച്ച് ഡോ. ഹാരിസ് ഹസൻ

96
Next Post
കോൺ​ഗ്രസ് നേതാവ് പിവി മോഹനൻ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു, ആശുപത്രിയിൽ

Recent News

ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ജല ഗുണ നിലവാര പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു

ആതവനാട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആരംഭിച്ച ജല ഗുണ നിലവാര പരിശോധന ലാബ് ഉദ്ഘാടനം ചെയ്തു

November 8, 2025
14
വെളിയങ്കോട് ഗവൺമെൻ്റ് ഹയർസെക്കൻ്റി സ്‌കൂളിൽ നടന്നുവന്ന പൊന്നാനി ഉപജില്ലാ കലോൽസവത്തിന് സമാപനം

വെളിയങ്കോട് ഗവൺമെൻ്റ് ഹയർസെക്കൻ്റി സ്‌കൂളിൽ നടന്നുവന്ന പൊന്നാനി ഉപജില്ലാ കലോൽസവത്തിന് സമാപനം

November 8, 2025
147
തെരഞ്ഞടുപ്പ്‌ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ പരാജയത്തിന്റെ വിധി എഴുത്താകും-അഡ്വ.സിദ്ധിഖ്‌ പന്താവൂർ

തെരഞ്ഞടുപ്പ്‌ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ പരാജയത്തിന്റെ വിധി എഴുത്താകും-അഡ്വ.സിദ്ധിഖ്‌ പന്താവൂർ

November 8, 2025
154
ഹൈക്കോടതി ഉത്തരവ് മറികടന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഹൈക്കോടതി ഉത്തരവ് മറികടന്നു; ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

November 8, 2025
385
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025