എടപ്പാള്‍:വര്‍ണ്ണാഭമായി കുളങ്കര ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവം.മലപ്പുറം ,പാലക്കാട് ,തൃശൂര്‍ ജില്ലകളില്‍ നിന്നായി ആയിരക്കണക്കിന് ഉത്സവ പ്രേമികളാണ് ഉത്സവം കാണാന്‍ ഒഴുകിയെത്തിയത്.വെടിക്കെട്ടിന് അനുമതി ലഭിക്കാത്തത് വെടിക്കെട്ട് പ്രേമികളെ വലിയ നിരാശയിലാക്കി.ടീം നടുവട്ടവും ക്ഷേത്ര കമ്മറ്റിയുടേയും നേതൃത്വത്തിലായിരുന്നു വെടിക്കെട്ടുകള്‍ നടക്കാനിരുന്നത്.എന്നാല്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിക്കുകയായിരുന്നു. രാവിലെ നിത്യനിദാന പൂജകള്‍ക്കു ശേഷം ഓട്ടന്‍ തുള്ളല്‍ അരങ്ങേറി.ഉച്ചക്ക് നാദസ്വരവും പഞ്ചവാദ്യവും,മേളവും അരങ്ങേറി .രാത്രി ഡബിള്‍ തായമ്പകയും ഗാനമേളയും നടന്നു