പത്തനംതിട്ട ഓമല്ലൂരില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹം കിട്ടി. ഓമല്ലൂര്‍ അച്ചന്‍കോവിലാറ്റിലാണ് സംഭവം. ഓമല്ലൂര്‍ ആര്യഭാരതി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍ പെട്ടത്.അഞ്ചംഗ വിദ്യാര്‍ഥി സംഘത്തില്‍ നാലു പേര്‍ ഒന്നിച്ച് വെള്ളത്തിലിറങ്ങുകയായിരുന്നു. ഇലവുംതിട്ട സ്വദേശി ശ്രീശരണ്‍, ചീകനാല്‍ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്.