എടപ്പാള്‍:വെടിക്കെട്ടിന് അനുമതി നിഷേധിച്ചതോടെ ശുകപുരം കുളങ്ങര ക്ഷേത്രോത്സവത്തിന് ജനത്തിരക്ക് കുറഞ്ഞു.പ്രശസ്തമായ വെടിക്കെട്ട് കാണാന്‍ വിവിധ ജില്ലകളില്‍ നിന്ന് ഓരോ വര്‍ഷവും പതിനായിരങ്ങളാണ് ഉത്സവ പറമ്പിലേക്ക് ഒഴുകിയെത്തുക.എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണകൂടം കുളങ്ങരയിലെ വെടിക്കെട്ടിന് അനുമതി നിഷേധിക്കുകയായിരുന്നു.ഉത്സവപ്പറമ്പിലേക്കുള്ള ഒഴുക്ക് കുറഞ്ഞത് കുളങ്ങര ഉത്സവത്തിന്റെ നിറം കെടുത്തി.ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ് പൂരപ്രേമികള്‍.കഴിഞ്ഞ ദിവസം നടന്ന പ്രശസ്തമായ കണ്ണേങ്കാവ് ഉത്സവത്തിനും വെടിക്കെട്ടിന് ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല