എരമംഗലത്ത് തിരംഗ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പി. ജയചന്രൻ അനുസ്മരണം സംഘടിപ്പിച്ചു.സാംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് ഉൽഘാടനം ചെയ്തു.കല്ലാട്ടേൽ ഷംസു ,ഷാജി കാളിയത്തേൽ ,സുരേഷ് പാട്ടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.പി.ശ്രീപതി സ്വാഗതം പറഞ്ഞ ചടങ്ങിൽ നവാസ് സെൻസിക് അധ്യക്ഷനായി. പ്രഗിലേഷ് ശോഭ നന്ദി അറിയിച്ചു. തുടർന്ന് ഭാവഗായകന് അനുസ്മരണ ഗാനാർച്ചനയും നടന്നു.