• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

ckmnews by ckmnews
January 18, 2025
in UPDATES
A A
സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ
0
SHARES
261
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബൈ: നടൻ സെയ്ഫ് അലി ഖാന് മുംബൈയിലെ വസതിയിൽവെച്ച് കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ. ആകാശ് കനോജിയ എന്ന 31കാരനാണ് ചത്തീസ്ഗഢില്‍ പിടിയിലായത്. ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മുംബൈ പൊലീസ് റായ്പൂരിലേക്ക് തിരിച്ചു.വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയിൽ മോഷ്ടാക്കൾ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ വീട്ടുജോലിക്കാരിയെ അക്രമി ആദ്യം കുത്തി. ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ഫയര്‍ എസ്‌കേപ്പ് പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.സെയ്ഫിന് ആറ് തവണ കുത്തേറ്റതായി അദ്ദേഹത്തെ പ്രവേശിപ്പിച്ച മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതില്‍ രണ്ടെണ്ണം ആഴമുള്ളതായിരുന്നു. നട്ടെല്ലില്‍ കത്തി തറച്ച നിലയിലായിരുന്നു സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സെയ്ഫിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. കുട്ടികളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞിരുന്നു.നടിയും സെയ്ഫിൻറെ പങ്കാളിയുമായ കരീന കപൂറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്നാണ് കരീന നൽകിയ മൊഴി. മകനെ രക്ഷിക്കാനാണ് സെയ്ഫ് ശ്രമിച്ചതെന്നും കരീന പറഞ്ഞു. മോഷണത്തിന് മുതിരാതെ അക്രമി സെയ്ഫിനെ ആറ് തവണ കുത്തുകയായിരുന്നുവെന്നും കരീന പറഞ്ഞു.സംഭവ സമയത്ത് താനും മക്കളും സുരക്ഷയ്ക്ക് വേണ്ടി 12-ാം നിലയിലേക്ക് കയറി നിന്നുവെന്നും കരീന പറഞ്ഞു. മുംബൈയിലെ ബാന്ദ്രയിൽ സത്ഗുരു ശരൺ ബിൽഡിങ്ങിലാണ് സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്. സംഭവത്തെ തുടർന്ന് കരീന ഞെട്ടലിലാണെന്നും നടിയും സഹോദരിയുമായ കരിഷ്മ കപൂർ കരീനയെ സ്വന്തം വസതിയിലേക്ക് കൊണ്ടുപോയെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.സൽമാൻ ഖാന്റെയും കരീനയുടെയും വസതിയിലും കരിഷ്മയുടെ വസതിയിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

Related Posts

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി
UPDATES

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
125
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ
UPDATES

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
22
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.
UPDATES

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
137
സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

August 23, 2026
24
റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം
UPDATES

റോസാപൂവ് നല്‍കി സ്വീകരണം’ആദരവും ഓണക്കോടിയും’ഹരിതകർമ സേനാംഗങ്ങളെ ചേര്‍ത്ത് നിര്‍ത്തി ചങ്ങരംകുളം സർവീസ് സഹകരണ ബാങ്കിന്റെ ഓണാഘോഷം

August 23, 2026
185
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
104
Next Post
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി കെജ്രിവാളിനെ ആക്രമിച്ചു; ഗുരുതര ആരോപണവുമായി എഎപി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി കെജ്രിവാളിനെ ആക്രമിച്ചു; ഗുരുതര ആരോപണവുമായി എഎപി

Recent News

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
125
ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ

August 23, 2026
22
കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

കുന്നംകുളത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്.

August 23, 2026
137
സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കനക്കും; നാളെ 8 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

August 23, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025