റിലീസ് ദിവസം മുതൽ മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ് ആസിഫ് അലി ചിത്രം കിഷ്‌കിന്ധാകാണ്ഡം. സെപ്റ്റംബർ 12ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. 75.25 കോടി രൂപയാണ് തിയേറ്ററുകളിൽ ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കെത്തുകയാണ്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ചിത്രത്തിന്റെ ഒ ടി ടി സ്ട്രീമിംഗ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ ഒന്നിനാണ് ചിത്രം ഒടിടിയിലെത്തുക.ആസിഫ് അലിയുടെ കരിയറിലെ ആദ്യ 75 കോടി ചിത്രം കൂടിയാണ് കിഷ്‌കിന്ധാകാണ്ഡം .ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഛായാഗ്രഹണം നിർവ്വഹിച്ചതും ബാഹുല്‍ രമേഷ് ആണ്. ആസിഫ് അലി , വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകന്‍, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി, നിഷാന്‍, ഷെബിന്‍ ബെന്‍സണ്‍ എന്നിവരും ചിത്രത്തിലുണ്ട്.