• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പം, പുരുഷ കമ്മീഷൻ വേണം’ഹണി റോസിൻ്റെ പിന്തുണ ആവശ്യമെന്ന് രാഹുൽ ഈശ്വർ

ckmnews by ckmnews
January 18, 2025
in UPDATES
A A
ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പം, പുരുഷ കമ്മീഷൻ വേണം’ഹണി റോസിൻ്റെ പിന്തുണ ആവശ്യമെന്ന് രാഹുൽ ഈശ്വർ
0
SHARES
346
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പം, പുരുഷ കമ്മീഷൻ വേണമെന്ന് രാഹുൽ ഈശ്വർ.ഹണി റോസിന് അവരുടെ പരാതിയുടെ സത്യമില്ലായ്മ ബോധ്യപ്പെട്ടു എന്ന് വിശ്വസിക്കുന്നു.

വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഹണി റോസിനോട് പെറ്റമ്മ നയവും രാഹുൽ ഈശ്വറിനോട് ചിറ്റമ്മ നയവുമാണ്. ഭരണ ഘടന പദവികളായ വനിതാ കമ്മീഷനും യുവജന കമ്മീഷനും അഭിപ്രായം പറഞ്ഞതിന് തന്നെ വേട്ടയാടുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

തൻ്റെ വാദങ്ങളോ തന്റെ മറുപടികളോ അവർ കേട്ടിട്ടില്ല. തനിക്കെതിരെ യുവജന കമ്മീഷനിൽ ദിശ എന്ന സംഘടന പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. തൻ്റെ ഭാഗം കേൾക്കാൻ കമ്മീഷൻ തയ്യാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.

ജനുവരി 30 മുതൽ പുരുഷ കമ്മീഷന് വേണ്ടിയുള്ള ക്യാമ്പയിൻ ആരംഭിക്കും. ഉമ്മൻ ചാണ്ടിക്കും നിവിൻ പോളിക്കും എൽദോസ് കുന്നപ്പള്ളിക്കും കിട്ടാത്ത എന്ത് നീതിയാണ് പ്രതീക്ഷിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു.

പുരുഷ കമ്മീഷന് വേണ്ടിയുള്ള നിവേദനം തയ്യാറാക്കി രണ്ട് MLA മാരെ കാണും. എൽദോസ് കുന്നപ്പള്ളിയോടും ചാണ്ടി ഉമ്മനോടും പ്രാഥമിക ആശയവിനിമയം നടത്തി.

ജനുവരി 21ന് നിവേദനം നൽകും. സുപ്രീംകോടതിയിൽ നൽകിയ മാതൃകയിൽ ആയിരിക്കും നിവേദനം നൽകുക.

നിയമസഭയിൽ പ്രൈവറ്റ് ബില്ല് കൊണ്ടുവരും എന്ന് ഉറപ്പ് എൽദോസ് കുന്നപ്പള്ളി MLA യിൽ നിന്ന് ലഭിച്ചു. ആണുങ്ങളെ കുടുക്കാൻ വളരെ എളുപ്പമാണ്. അതിനൊരു അവസാനം വേണമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

പരാതി കൊടുക്കുന്നവർ എല്ലാവരും അതിജീവിതമാരല്ല. എതിർഭാഗത്ത് നിൽക്കുന്നവർ വേട്ടക്കാരുമല്ല. പരാതിക്കാരും ആരോപണ വിധേയരും ആണ്. ആരോപണ വിധേയരായ പുരുഷന്മാർക്കും അവകാശങ്ങളുണ്ട്.

ദ്വയാർത്ഥ പ്രയോഗങ്ങൾ കുറയ്ക്കാനോ ഇല്ലാതാക്കാനോ ഉള്ള ഹണിയുടെ നീക്കം പ്രശംസനീയം. അപ്പോഴും താൻ ഉന്നയിച്ച വിമർശനം നിലനിൽക്കുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ഹണി റോസ് വിമർശനത്തിന് അതീതയല്ല. പുരുഷ കമ്മീഷനു വേണ്ടിയുള്ള നീക്കത്തിന് ഹണി റോസിൻ്റെ പിന്തുണ കൂടി അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി

Related Posts

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
12
എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി
UPDATES

എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

August 23, 2026
8
ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
UPDATES

ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

August 23, 2026
7
വര്‍ണ്ണാഭമായി ചാലിശേരി പോലീസ് സ്റ്റേഷനിലെ ഓണഘോഷം 2026
UPDATES

വര്‍ണ്ണാഭമായി ചാലിശേരി പോലീസ് സ്റ്റേഷനിലെ ഓണഘോഷം 2026

August 23, 2026
10
ഗ്രാമസഭകൾ ഓൺലൈൻ സംവിധാനത്തിലേക്ക്പ്രാരംഭ നടപടികൾ തുടങ്ങി:മന്ത്രി കെഎം ഷാജി
UPDATES

ഗ്രാമസഭകൾ ഓൺലൈൻ സംവിധാനത്തിലേക്ക്പ്രാരംഭ നടപടികൾ തുടങ്ങി:മന്ത്രി കെഎം ഷാജി

August 23, 2026
5
ഇർശാദ് ഈദേ മീലാദ് സന്ദേശ റാലിയും പ്രകീർത്തന സദസ്സും നടന്നു
UPDATES

ഇർശാദ് ഈദേ മീലാദ് സന്ദേശ റാലിയും പ്രകീർത്തന സദസ്സും നടന്നു

August 23, 2026
6
Next Post
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രോഹിത് നായകന്‍, സഞ്ജു ടീമിലില്ല

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രോഹിത് നായകന്‍, സഞ്ജു ടീമിലില്ല

Recent News

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിക്കൽ ഹൈസ്കൂളിൽ 2k26 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

August 23, 2026
12
എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

എടപ്പാള്‍ പഞ്ചായത്ത് കൃഷിഭലന്റെ നേതൃത്വത്തില്‍ കര്‍ഷക ചന്തക്ക് തുടക്കമായി

August 23, 2026
8
ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

ഓണാഘോഷം സാംസ്‌കാരികോത്സവം 28ന് എടപ്പാളിൽ മന്ത്രി പിസി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

August 23, 2026
7
വര്‍ണ്ണാഭമായി ചാലിശേരി പോലീസ് സ്റ്റേഷനിലെ ഓണഘോഷം 2026

വര്‍ണ്ണാഭമായി ചാലിശേരി പോലീസ് സ്റ്റേഷനിലെ ഓണഘോഷം 2026

August 23, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025