ചങ്ങരംകുളം:പൊൽപ്പാക്കര ബ്ലോസ്സം പബ്ലിക് സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.ചെയർമാൻ കെ കുഞ്ഞിപ്പ ഹാജി അധ്യക്ഷനായ ചടങ്ങ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ മാസ്റ്റർ മൽഹാർ ഉദ്ഘാടനം ചെയ്തു.30 മിനിറ്റ് നേരം നീണ്ടുനിന്ന മാസ്റ്റർ മൽഹാർ അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷൻ നിറഞ്ഞു കവിഞ്ഞ സംഗീതാസ്വാദകർക്കു ഹൃദ്യമായ സംഗീത വിരുന്നായി മാറി.മാധ്യമ പ്രവർത്തകരായ ഗിരീഷ് ലാൽ,ദാസ് കോക്കൂർ എന്നിവരെ ചടങ്ങിൽ മാനേജർ ഇ പ്രകാശ് ഉപഹാരം നൽകി ആദരിച്ചു.ദീർഘ കാലം വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ച പവ്വറ്റ കൃഷ്ണൻ മെമ്മോറിയൽ സ്കോളർഷിപ് ചടങ്ങിൽ വെച്ച് സി രവീന്ദ്രൻ സമ്മാനിച്ചു.15 വർഷം പൂർത്തിയാക്കി യ അദ്ധ്യാപകർക്കു രാഘവൻ പനക്കാട്ട് പ്രത്യേക ഉപഹാരം നൽകി. കായിക മേഖലയിൽ മികച്ച പ്രവർത്തനത്തിന് കായിക അദ്ധ്യാപകൻ അജാസ് അവാർഡ് ഏറ്റുവാങ്ങി. മികച്ച മാഗസിൻ അവാർഡ് പ്രിൻസിപ്പൽ ലീന പ്രേം, കലാ കായിക മത്സരങ്ങളുടെ വിജയികൾക്ക് സിനി കെ ബി, സുരേഷ് പവ്വറ്റ, ശശി പി പി,ബിനോയ് പി, രാജേഷ് അഡ്യാട്ട്, എന്നിവർ വിതരണം ചെയ്തു.തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായി