• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Highlights

സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും, മൂന്നാം തവണയും മാറ്റി; ആത്മവിശ്വാസം കൈവിടാതെ ഐഎസ്ആര്‍ഒ

ckmnews by ckmnews
January 12, 2025
in Highlights, National
A A
സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ഇനിയും വൈകും, മൂന്നാം തവണയും മാറ്റി; ആത്മവിശ്വാസം കൈവിടാതെ ഐഎസ്ആര്‍ഒ
0
SHARES
40
VIEWS
Share on WhatsappShare on Facebook

രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിംഗ് (സ്പേഡെക്‌സ്) പരീക്ഷണം മൂന്നാംവട്ടവും മാറ്റിവച്ചു. ഉപഗ്രഹങ്ങളുടെ ഡോക്കിംഗിനായി ഇന്നും നാളെയും ഇനി ശ്രമം ഇസ്രൊ നടത്തില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം ദൗത്യവുമായി മുന്നോട്ട് പോകുമെന്നാണ് ഐഎസ്ആർഒയുടെ ഏറ്റവും പുതിയ അറിയിപ്പ്.

സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സമാഗമത്തിനായി ഇനിയും കുറച്ച് ദിവസം കൂടി കാത്തിരിക്കണം. ഇന്ന് രാവിലെ ആറരയ്ക്കും ഏഴ് മണിക്കുമിടയിൽ ഇസ്രൊ ഡോക്കിംഗ് നടപ്പാക്കാൻ ശ്രമിച്ചിരുന്നു. പരസ്പരം 3 മീറ്റർ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിക്കുകയും ചെയ്തു. എന്നാൽ ഡോക്കിംഗിലേക്ക് കടക്കാനായില്ല. ശ്രമം തൽക്കാലം ഉപേക്ഷിച്ച ഐഎസ്ആർഒ ഉപഗ്രഹങ്ങളെ സുരക്ഷിത അകലത്തിലേക്ക് മാറ്റി. ഇതൊരു ട്രയൽ ആയിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. പതിനഞ്ച് മീറ്റർ അടുത്ത് വരെ ഉപഗ്രഹങ്ങളെ എത്തിച്ച ശേഷം ഉപഗ്രഹങ്ങൾ പരസ്പരം ചിത്രമെടുക്കുക വരെ ചെയ്തിരുന്നു.

ഇത് മൂന്നാം തവണയാണ് സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇസ്രൊ മാറ്റിവയ്ക്കുന്നത്. രണ്ട് വട്ടം സാങ്കേതിക പ്രശ്നങ്ങൾ കാരണം തീയതി മാറ്റയതിനാൽ ഇത്തവണ തത്സമയ സംപ്രേക്ഷണം അടക്കം ഒഴിവാക്കിയായിരുന്നു ശ്രമം. ഇന്നും ഡോക്കിംഗ് നടന്നില്ലെങ്കിലും ഉപഗ്രഹങ്ങൾ സുരക്ഷിതവും പൂർണമായും ഇസ്രൊയുടെ നിയന്ത്രണത്തിലുമാണ്. നിലവിൽ ഒരു കിലോമീറ്ററിൽ താഴെ അകലത്തിൽ ഉപഗ്രഹങ്ങളെ നിലനിർത്താനാണ് തീരുമാനം. വിവരങ്ങൾ വിശദമായി പഠിച്ച ശേഷമേ ഇനിയൊരു ഡോക്കിംഗ് ശ്രമം നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ

വൈകിയാലും ദൗത്യം കൃത്യമായി നടപ്പാക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. നിലവിൽ റഷ്യക്കും അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമാണ് സ്വന്തമായി സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിക്കാനായിട്ടുള്ളത്. സ്പേഡെക്സ് വിജയിച്ചാൽ ഇന്ത്യ ഈ രംഗത്തെ നാലാമത്തെ രാജ്യമാകും.

Related Posts

ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം
Crime

ഇൻസ്റ്റയിൽ 7-ാം ക്ലാസുകാരിയോട് സൗഹൃദം സ്ഥാപിച്ചു; പറഞ്ഞു വശത്താക്കി 2 യുവാക്കൾ തട്ടിയെടുത്തത് അമ്മയുടെ 12 പവൻ സ്വർണം

July 27, 2025
സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ
Highlights

സംസ്ഥാനത്ത് ഇന്ന് ഷോക്കേറ്റ് മൂന്നാം മരണം; വേങ്ങരയിൽ മരിച്ചത് 18കാരൻ

July 27, 2025
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; സൂപ്പർവെെസർക്ക് പരിക്ക്
Highlights

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു; സൂപ്പർവെെസർക്ക് പരിക്ക്

July 27, 2025
കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
Crime

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ

July 27, 2025
ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
National

ആശമാർക്ക് ആശ്വാസം; പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വർധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

July 26, 2025
Next Post
പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ;അന്വേഷണത്തിന് പ്രത്യേക സംഘം

പത്തനംതിട്ട പീഡനക്കേസ്: ഇന്ന് അറസ്റ്റിലായവരിൽ 3 പേർ പ്രായപൂർത്തിയാകാത്തവർ;അന്വേഷണത്തിന് പ്രത്യേക സംഘം

Recent News

റാങ്ക് ജേതാവിനെ ആദരിക്കലും, ജർമ്മൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു.

റാങ്ക് ജേതാവിനെ ആദരിക്കലും, ജർമ്മൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു.

July 28, 2025
അയിലക്കാട് അയിനിചിറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അയിലക്കാട് അയിനിചിറയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

July 28, 2025
കൊലപാതകക്കേസിലെ പ്രതികളെ കര്‍ണാടകയില്‍നിന്ന് അതിസാഹസികമായി പിടികൂടി തൃശ്ശൂര്‍ റൂറല്‍ പോലീസ്

കൊലപാതകക്കേസിലെ പ്രതികളെ കര്‍ണാടകയില്‍നിന്ന് അതിസാഹസികമായി പിടികൂടി തൃശ്ശൂര്‍ റൂറല്‍ പോലീസ്

July 27, 2025
മീന്‍ പിടിക്കാന്‍ പോയി’പത്തനംതിട്ടയിൽ പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം’കാണാതായ മറ്റൊരു സുഹൃത്തിനായി തിരച്ചില്‍

മീന്‍ പിടിക്കാന്‍ പോയി’പത്തനംതിട്ടയിൽ പുഞ്ചകണ്ടത്തിൽ വീണ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം’കാണാതായ മറ്റൊരു സുഹൃത്തിനായി തിരച്ചില്‍

July 27, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025