ചങ്ങരംകുളം:അബുദാബി കേന്ദ്രമായി പ്രവർത്തിക്കുന്ന നന്നംമുക്ക് ,ആലംകോട് പഞ്ചായത്തുകളിലെ പ്രവാസികളുടെ സാംസ്‌കാരിക സംഘടനയായ ചങ്ങാത്തം ചങ്ങരംകുളത്തിന്റെ അംഗങ്ങളുടെ കൂട്ടികളിൽ പാഠ്യ – പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ അനുമോദിക്കുന്നതിനായി ചടങ്ങ് സംഘടിപ്പിച്ചു.ചങ്ങാത്തം ചങ്ങരംകുളത്തിന്റെ മുഖ്യ രക്ഷാധികാരി തണ്ടലത്ത് രാമകൃഷ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കേരളത്തിലെ പ്രശസ്ത എഴുത്തുകാരനും,കവിയും,പ്രഭാഷകനുമായ ആലംകോട് ലീലാകൃഷ്ണൻ മുഖ്യാഥിതി ആയി പങ്കെടുത്തു.അഷ്‌റഫ് തരിയത്തു സ്വാഗതവും, ജമാൽ മൂക്കുതല, ദിലീപ് ചങ്ങരംകുളം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അസ്‌ലം മാന്തടം നന്ദിയും പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിൽ നിന്നും എം എസ് സി ഫുഡ് സയൻസ് & ടെക്നോളജിയിൽ 10 ആം റാങ്ക് നേടിയ ഷഹല ഷെറിൻ യുകെ യിലെ മാഞ്ചേസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും ഫാമിലി & ചൈൽഡ് സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ഹിബ,പഞ്ചഗുസ്തി മത്സരത്തിൽ ജില്ലാതലത്തിൽ സ്വർണ്ണ മെഡലും 2 വെള്ളിയും നേടി സ്റ്റേറ്റിലേക്ക് സെലെക്ഷൻ ലഭിച്ച നുഹാദ് യൂസഫ്,സ്കൂൾ കലോത്സവത്തിൽ അറബി ഗാനത്തിന് ജില്ലയിൽ എ ഗ്രേഡും. സർഗ്ഗലയ മാപ്പിള പാട്ട് മത്സരത്തിൽ സംസ്ഥാനത്തിൽ എ ഗ്രേഡും നേടിയ ഫർമീസ് ചങ്ങരംകുളം എന്നിവരെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.