പ്രധാന മെട്രോ സ്റ്റേഷനുകളെ കോർത്തിണക്കിയുള്ള ഇലക്ട്രിക് ബസ്സ് സർവീസ് അടുത്തയാഴ്ച ആരംഭിക്കും. ‘മെട്രോ കണക്ട്’ എന്ന ഇലക്ട്രിക് ബസ്സ് സർവീസ് ആരംഭിക്കുന്നതിന് മുമ്പുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തീകരിച്ചു. ആലുവ- ഇൻ്റർനാഷനൽ എയർപോർട്ട്, കളമശ്ശേരി മെഡിക്കൽ കോളേജ്,
ഹൈക്കോർട്ട്- എം.ജി റോഡ് സർക്കുലർ, കടവന്ത്ര- കെ.പി വള്ളോൻ റോഡ് സർക്കുലർ, കാക്കനാട് വാട്ടർ മെട്രോ- ഇൻഫോപാർക്ക്, കിൻഫ്ര പാർക്ക്- കലക്ടറേറ്റ് റൂട്ടുകളിലാണ് തുടക്കത്തിൽ ഇലക്ട്രിക് ബസ്സ് സർവീസുകൾ ആരംഭിക്കുന്നത്.
ആലുവ- എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ അഞ്ച് കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് എ.സി ബസ്സിലെ യാത്രാനിരക്ക്. കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈൽ ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർധിപ്പിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസ്സുകൾ വാങ്ങി കൊച്ചി മെട്രോ സർവീസ് നടത്തുന്നതെന്ന് കെ.എം. ആർ.എൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.











