കേരള ഇൻഫ്രാസ്ട്രക്ചർ ആന്‍റ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സ്കൂളുകൾക്കായി സജ്ജമാക്കിയ സമ്പൂർണ പ്ലസ് മൊബൈൽ ആപ്പ് സൗകര്യം ഇനി മുതൽ രക്ഷാകർത്താക്കൾക്കും ലഭ്യമാകും.പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂളുകളിലെ വിവരശേഖരണവും ‘സമ്പൂർണ’ ഓൺലൈൻ സ്കൂൾ മാനേജ്മെന്‍റ് സോഫ്റ്റ്‌വെയറിലൂടെ നടത്താനാകും.സ്കൂൾ വിദ്യാർഥികളുടെ ഹാജർ, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എന്നിവ ഉൾപ്പെടുത്തി അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലായിരിക്കണം പ്രവർത്തിക്കുക. സമ്പൂർണ പ്ലസ് പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.