എൻസിപി മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ തോമസിന് കുരുക്കായത് കൂറുമാറാനുള്ള നൂറ് കോടിയുടെ ഓഫർ.അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ.നിർണായക വിവരം സിപിഎം സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്ത് മുഖ്യമന്ത്രി. ലോക്സഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് സംഭവം.എല്ലാം മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ആന്റണി രാജു വ്യക്തമാക്കി.