1950കളില്‍ ഇന്ത്യന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 100 രൂപയുടെ ഹജ്ജ് നോട്ട് 56 ലക്ഷം രൂപയ്ക്ക് (56, 49,650 രൂപ) ലേലത്തില്‍ വിറ്റുപോയതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ നടന്ന ലേലത്തിലാണ് ‘ഹജ്ജ് നോട്ട്’ വിറ്റഴിക്കപ്പെട്ടത്. എച്ച്എ 078400 എന്ന സീരിസിലുള്ള നോട്ടാണ് അരക്കോടിയിലധികം രൂപയ്ക്ക് ലേലത്തില്‍ പോയത്.ഹജ്ജ് നോട്ടിന്റെ പ്രത്യേകതതീര്‍ത്ഥാടനത്തിനായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രത്യേകം നോട്ടുകളാണ് ഹജ്ജ് നോട്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. സാധാരണ ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ച് അനധികൃതമായി സ്വര്‍ണം വാങ്ങുന്നത് തടയുകയായിരുന്നു ഈ നോട്ടുകളുടെ ലക്ഷ്യം.സവിശേഷതകള്‍എച്ച്എ (HA) സീരീസിലായിരുന്നു നോട്ടുകളുടെ നമ്പര്‍ ആരംഭിച്ചിരുന്നത്. ഇത് മറ്റ് കറന്‍സികളില്‍ നിന്നും ഹജ്ജ് നോട്ടുകളെ വ്യത്യസ്തമാക്കി. അക്കാലത്തെ ഇന്ത്യന്‍ കറന്‍സികള്‍ക്ക് ഇല്ലാതിരുന്ന ഒരു പ്രത്യേക നിറമായിരുന്നു ഹജ്ജ് നോട്ടുകള്‍ക്ക് നല്‍കിയിരുന്നത്.യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ ഈ നോട്ട് വിനിമയത്തിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് അകത്ത് ഇവ ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നില്ല.1970 കളില്‍ നിര്‍ത്തലാക്കിഹജ്ജ് തീര്‍ത്ഥാടന വേളയിലെ കറന്‍സി ഉപയോഗം നിയന്ത്രിക്കുന്നതിനായാണ് ഹജ്ജ് നോട്ടുകള്‍ പുറത്തിറക്കിയത്. 1961ല്‍ കുവൈറ്റ് തങ്ങളുടെ സ്വന്തം കറന്‍സി അവതരിപ്പിച്ചു. പിന്നാലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളും തങ്ങളുടെ കറന്‍സികള്‍ അവതരിപ്പിച്ചു. ഇതോടെ ഹജ്ജ് നോട്ടുകളുടെ ആവശ്യം കുറഞ്ഞുവന്നു. 1970കളോടെ ഹജ്ജ് നോട്ടുകള്‍ വിതരണം ചെയ്യുന്നത് പൂര്‍ണമായും നിര്‍ത്തലാക്കി.