എടപ്പാള്‍ വട്ടംകുളത്ത് കാന്തല്ലൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍.ഗുരുവായൂര്‍ കണ്ടാണശ്ശേരി സ്വദേശി 22 വയസുള്ള പൂത്തറ അരുണ്‍ ആണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.ജനുവരി5ന് രാത്രിയാണ് സംഭവം.ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച 8000 രൂപയാണ് കവര്‍ച്ച ചെയ്തത്.
സ്വന്തം പേരിലുള്ള ബൈക്കുമായാണ് ഇയാള്‍ മോഷണം നടത്തുന്നതിന് എത്തിയത്.സംഭവ ദിവസം പ്രദേശത്ത് അസ്വാഭാവികമായി കണ്ട ബൈക്ക് നാട്ടുകാര്‍ നിരീക്ഷിക്കുന്നത് കണ്ട് ബൈക്ക് ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്.പിന്നീട് തന്റെ ബൈക്ക് കടവല്ലൂരില്‍ നിന്ന് മോഷണം പോയെന്ന് കാണിച്ച് ഇയാള്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.പോലീസിനെ തെറ്റ് ധരിപ്പിക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങള്‍ ചങ്ങരംകുളം പോലീസ് പൊളിച്ചടക്കിയതോടെയാണ് ക്ഷേത്രത്തിലെ കവര്‍ച്ചക്ക് പിന്നില്‍ ഇയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.സമാനമായ മറ്റു കേസുകളില്‍ ഇയാള്‍ പ്രതിയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.ചങ്ങരംകുളം സിഐ ഷൈനിന്റെ നേതൃത്വത്തില്‍ എസ്ഐ സുരേഷ്,എസ് സിപിഒ മാരായ,സുധീഷ്,മനോജ്,കബില്‍ദേവ്,സബീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പിടിയിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജറാക്കും