• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂർ അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കില്ല

ckmnews by ckmnews
January 8, 2025
in Crime, Highlights, Kerala
A A
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂർ അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കില്ല
0
SHARES
633
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് കൊച്ചിയില്‍ എത്തി. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചിയില്‍ എത്തിച്ച ശേഷം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കില്ല. നാളെയായിരിക്കും പ്രതിയെ കോടതിയില്‍ ഹാജരാക്കുക. ബോബി ചെമ്മണ്ണൂരിനെതിരെ മറ്റ് പരാതികള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു ,ബോബി ചെമ്മണ്ണൂര്‍ കോയമ്പത്തൂരില്‍ പുതിയ ജുവലറിയുടെ ഉദ്ഘാടനത്തിന് പോകാനിരിക്കെയാണ് വയനാട്ടില്‍ നിന്ന് കസറ്റഡിയില്‍ എടുത്തത്. ജുവലറിയുടെ ഉദ്ഘാടനം ഇന്നായിരുന്നു.

ബോബി ചെമ്മണ്ണൂരും നടി ഹന്‍സികയും ചേര്‍ന്നായിരുന്നു ഉദ്ഘാടനം നടത്തേണ്ടിയിരുന്നത്. ബോബിയെ കസറ്റഡിയില്‍ എടുത്തിട്ടും ഉദ്ഘാടന ചടങ്ങുകള്‍ കോയമ്പത്തൂരില്‍ നടന്നിരുന്നു.കൊച്ചിയിലെ അഭിഭാഷകരുമായി ബോബി ചെമ്മണ്ണൂര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുന്നത് ആലോചിച്ചിരുന്നുവെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലൂടെ ഖേദം പ്രകടിപ്പിക്കാനായിരുന്നു നീക്കം. ഉന്നതതല നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കൊച്ചി പൊലീസ് ബോബിയെ കസറ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ ദിവസം രാത്രി മുഖ്യമന്ത്രിയുമായും പൊലീസ് മേധാവിയുമായും ഹണി റോസ് സംസാരിച്ചിരുന്നു. നിയമ നടപടിയില്‍ നന്ദിയുണ്ടെന്നും ഹണി റോസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, ഹണി റോസിന്റെ ധീരമായ പോരാട്ടത്തിന് സിനിമ സാങ്കേതിക വിദഗ്ദരുടെ കൂട്ടായ്മയായ ഫെഫ്ക പിന്തുണ അറിയിച്ചു. മന്ത്രി ആര്‍ ബിന്ദുവും നടിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളായതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കപ്പെടുന്നുവെന്നും മന്ത്രി പ്രതികരിച്ചു. ബോബി ചെമ്മണ്ണൂരിന്റെ അറസറ്റ് നല്ല മാറ്റത്തിനുളള തുടക്കമാകട്ടെയെന്നും ബിന്ദു പറഞ്ഞു.

Related Posts

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി
Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

September 17, 2026
1
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
44
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ
Crime

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

September 17, 2026
3
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍
Crime

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

September 17, 2026
1
വൈദ്യുതി പ്രതിസന്ധി മറികടക്കാനാകാതെ സർക്കാർ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും
Kerala

വൈദ്യുതി പ്രതിസന്ധി മറികടക്കാനാകാതെ സർക്കാർ; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

September 17, 2026
12
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

September 17, 2026
7
Next Post
ചങ്ങരംകുളം സ്വദേശി അഷറഫ് യുഎഇ യില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം സ്വദേശി അഷറഫ് യുഎഇ യില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിന്‍ ജെ തച്ചങ്കരി കുറ്റക്കാരനെന്ന് കോടതി

September 17, 2026
1
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
44
സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം; യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം, രണ്ടുപേർ കസ്റ്റഡിയിൽ

September 17, 2026
3
മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്‍

September 17, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025