കുമരനല്ലൂര്‍:സ്പോട്ട് കുമരനല്ലൂരിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 22 മുതൽ തുടക്കം കുറിച്ച അഖില കേരള ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ മേളയുടെ ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ ഇന്ന് (08 -01-2025 ബുധൻ)വൈകിയിട്ട് നടക്കും. എക്സലന്റ് തൃത്താലയും 𝐕𝐒.റിയൽ മലബാർ എഫ് സി നടക്കാവും തമ്മിൽ കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടും.16 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.ഫുട്ബോൾ മത്സരത്തിൽ നിന്നു ലഭിക്കുന്ന ലാഭവിഹിതം കുമരനെല്ലൂർ ഗവൺമെൻറ് ഹൈസ്കൂളിൻ്റെ പുരോഗതിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുക.സമാപന ചടങ്ങിൽ പ്രധാന സ്പോൺസർമാരായ ഷമീർ ട്രേഡേഴ്സ് എംഡി ഷമീർ , ഡ്രീം വിങ്സ് ട്രാവൽ ആൻഡ് ടൂറിസം മാനേജർമാരായ സുധീഷ് കൃഷ്ണൻ,മിഥുൻ രാജ് , ചാലിശ്ശേരി എസ് എച്ച് ഒ കുമാർ കെ,കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ എന്നിവർ പങ്കെടുക്കും







