• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചെറിയ പനി വന്നാൽ പോലും പാരസെറ്റമോൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കരളും വൃക്കയും വരെ തകരാറിലാകും

ckmnews by ckmnews
January 8, 2025
in UPDATES
A A
ചെറിയ പനി വന്നാൽ പോലും പാരസെറ്റമോൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കരളും വൃക്കയും വരെ തകരാറിലാകും
0
SHARES
451
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെറിയ പനിയല്ലേ ഒരു പാരസെറ്റമോൾ കഴിച്ചാൽ മതിയെന്ന് പറഞ്ഞ് കേൾക്കാത്തവരായി ആരും കാണില്ല. പനിയോ തലവേദനയോ വന്നാൽ ഉടനെ നമ്മളിൽ പലരും ആശ്രയിക്കുന്നത് പാരസെറ്റമോളിനെയാണ്. ഡോക്ടറുടെ പോലും നിർദേശമില്ലാതെയാണ് കുട്ടികൾക്ക് വരെ മാതാപിതാക്കൾ പാരസെറ്റമോൾ കൊടുക്കുന്നത്. എന്നാൽ പാരസെറ്റമോൾ കൂടുതലായി കഴിക്കുന്നത് ശരീരത്തിന് വളരെ ദോഷകരമാണെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങൾ പറയുന്നത്. അമിതമായ ഉപയോഗം, മദ്യം പോലുള്ളവയുടെ ഒപ്പം കഴിക്കുന്നത് എന്നിവ പാരസെറ്റമോളിന്റെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

ആരോഗ്യ പ്രശ്‌നങ്ങൾ

പാരസെറ്റമോൾ അമിതമായി കഴിക്കുന്നത് മരുന്ന് പ്രോസസ് ചെയ്യാനുള്ള കരളിന്റെ കഴിവിനെ കുറയ്ക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് ലിവ‌ർ ഫെയിലിയറിന് വരെ കാരണമാകുന്നു. സ്ഥിരമായുള്ള പാരസെറ്റമോളിന്റെ ഉപയോഗം വൃക്കകളെയും ബാധിക്കുന്നു. വൃക്കകളുടെ പ്രവർത്തനങ്ങളെ ഇത് തകരാറിലാക്കാൻ സാദ്ധ്യതയുണ്ട്. അതിനാൽ തന്നെ വൃക്ക രോഗമുള്ളവർ കൂടുതലായി പാരസെറ്റമോൾ കഴിക്കാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ അമിത അളവിൽ പാരസെറ്റമോൾ കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥത, ഓക്കാനം, ദഹനനാളത്തിന്റെ രക്തസ്രാവം എന്നിവയ്ക്ക് കാരണമാകുന്നു. വെറും വയറ്റിൽ ഇത് കഴിക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്. പാരസെറ്റമോളിന്റെ അമിത ഡോസ് ശരീരത്തിനുള്ളിൽ പോയാൽ ഛർദി, വയറുവേദന എന്നീ ലക്ഷണങ്ങൾ പ്രകടമാകുന്നു. ഈ സമയത്ത് അടിയന്തര വെെദ്യസഹായം ആവശ്യമാണ്.

അലർജി

ചിലർക്ക് പാരസെറ്റമോൾ കഴിക്കുന്നത് അലർജിക്ക് കാരണമാകും. ചൊറിച്ചിൽ, ശരീരത്തിൽ ചുവന്ന പാട് പൊങ്ങി വരിക, ശ്വാസ തടസം എന്നിവ ഉണ്ടാകുന്നു. ഇതിന് ഉടനടി ചികിത്സ അവശ്യമാണ്. പാരസെറ്റമോൾ പതിവായി കഴിക്കുന്നത് ആസ്ത്മ, ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയ്ക്കും കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. പാരസെറ്റമോളിനൊപ്പം മറ്റ് ചില മരുന്നുകൾ, മദ്യം എന്നിവ കഴിക്കുന്നത് വളരെ ദോഷമാണെന്നാണ് വിദഗ്ധർ പറയുന്നത്.

വേദന നിയന്ത്രിക്കാൻ

ശരീരവേദനയോ തലവേദനയോ ചെറിയ പനിയോ വന്നാൽ ഉടൻ പാരസെറ്റമോൾ കഴിക്കുന്നു. ഇത് രോഗ ലക്ഷണങ്ങൾ മറയ്ക്കുന്നതിനും രോഗനിർണയം വെെകിപ്പിക്കുന്നതിനും കാരണമാകുന്നു. രോഗി ചികിത്സ തേടാതെ മരുന്ന് കഴിച്ച് ഇരിക്കുന്നത് ജീവന് വരെ അപകടമാണ്. തലവേദന വരുമ്പോൾ പതിവായി പാരസെറ്റമോൾ ഉപയോഗിച്ചാൽ കാലക്രമേണ തലവേദന കൂടുകയും മരുന്ന് കഴിക്കാതെ അവയെ പ്രതിരോധിക്കാൻ കഴിയാതെയും വരുന്നു. പാരസെറ്റമോൾ ഒരു ശീലമായി മറുകയും ചെയ്യും. ഇത് നമുടെ വികാരങ്ങളെയും സ്വാധീനിക്കുന്നു. അമിതമായി പാരസെറ്റമോൾ കഴിച്ചാൽ മാനസികാവസ്ഥയെയും വെെകാരിക ക്ഷേമതയും അത് ബാധിക്കുന്നു.

കുട്ടികളിൽ

കുട്ടികൾക്ക് പാരസെറ്റമോൾ അമിതമായി നൽകുന്നത് ആരോഗ്യത്തിന് വളരെ ദോഷമാണ്. അവരുടെ ശരീരത്തിൽ മരുന്ന് പ്രവർത്തിക്കുന്നതിന് ഒരു പരിധിയുണ്ട്. അതിൽ കൂടുതൽ ശരീരത്തിനുള്ളിൽ എത്തിയാൽ അപകടമാണ്. അതിനാൽ മാതാപിതാക്കൾ ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമേ കുട്ടികൾക്ക് മരുന്ന് നൽകാവൂ. ഇല്ലെങ്കിൽ മരുന്ന് ഓവർ ഡോസ് ആകുകയും കുട്ടികൾക്ക് ഓക്കാനം, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.

ഗർഭാവസ്ഥയിൽ സ്ത്രീകൾ പാരസെറ്റമോൾ കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ ഗർഭിണിയായി ഇരിക്കുമ്പോൾ അമിത അളവിൽ പാരസെറ്റമോൾ കഴിക്കാൻ പാടില്ലെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഗർഭിണികൾ പാരസെറ്റമോൾ കഴിക്കുന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങളും ഗവേഷണവും നടത്തിവരികയാണെന്നും വിദഗ്ധർ പറയുന്നു.

ശരിയായ രീതിയിൽ ഉപയോഗിച്ചാൽ രോഗത്തിന് വളരെ നല്ല മരുന്നാണ് പാരസെറ്റമോൾ. എന്നാൽ ദുരുപയോഗം ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾ കാരണമാകുന്നു. ഡോക്ടർമാർ ശുപാർശ ചെയ്യുന്ന ഡോസുകൾ മാത്രമേ കഴിക്കാവൂ. കൂടാതെ മദ്യം കുടിക്കുന്ന ദിവസം പാരസെറ്റമോൾ കഴിക്കുന്നത് ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് വേണം മരുന്ന് കഴിക്കാനെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

Related Posts

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു
UPDATES

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു

September 14, 2026
96
ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു
UPDATES

ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു

September 14, 2026
28
മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി
UPDATES

മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി

September 14, 2026
326
പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
UPDATES

പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

September 14, 2026
45
മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു
UPDATES

മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

September 14, 2026
43
വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ
UPDATES

വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ

September 14, 2026
50
Next Post
പ്രവാസികൾക്ക് ഇന്ത്യയെ അടുത്തറിയാം,​ പുതിയ ട്രെയിൻ ഇന്ന് യാത്ര തുടങ്ങും; കൊച്ചിയിലേക്കും സർവീസ്

പ്രവാസികൾക്ക് ഇന്ത്യയെ അടുത്തറിയാം,​ പുതിയ ട്രെയിൻ ഇന്ന് യാത്ര തുടങ്ങും; കൊച്ചിയിലേക്കും സർവീസ്

Recent News

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
0
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
235
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
136
ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

ഭാര്യയെ കൊന്ന് തല ഫ്രിഡ്‌ജിൽ സൂക്ഷിച്ച സംഭവം; പ്രതി പോലീസ് വാഹനത്തിൽനിന്ന് കൊക്കയിലേക്ക് ചാടി മരിച്ചു

September 14, 2026
250
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025