• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രവാസികൾക്ക് ഇന്ത്യയെ അടുത്തറിയാം,​ പുതിയ ട്രെയിൻ ഇന്ന് യാത്ര തുടങ്ങും; കൊച്ചിയിലേക്കും സർവീസ്

ckmnews by ckmnews
January 8, 2025
in UPDATES
A A
പ്രവാസികൾക്ക് ഇന്ത്യയെ അടുത്തറിയാം,​ പുതിയ ട്രെയിൻ ഇന്ന് യാത്ര തുടങ്ങും; കൊച്ചിയിലേക്കും സർവീസ്
0
SHARES
264
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

45നും 65നും ഇടയിൽ പ്രായമുളള ഇന്ത്യൻ പ്രവാസികൾക്കായി പുതിയ ടൂറിസ്​റ്റ് ട്രെയിൻ സർവീസ് ഒരുക്കി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്​റ്റേഷനിൽ പ്രവാസി ഭാരതീയ എക്സ്പ്രസിന് ഓൺലൈനായി ഫ്ളാഗ് ഒഫ് ചെയ്യും. 1915ൽ ജനുവരി ഒമ്പതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ വന്നതിന്റെ ബഹുമാനാർത്ഥമാണ് ഇന്ന് ട്രെയിൻ സർവീസ് ആരംഭിക്കാൻ പോകുന്നത്. മൂന്നാഴ്ചകൾ കൊണ്ട് പുതിയ ട്രെയിൻ ഇന്ത്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയും മതപരമായ സ്ഥലങ്ങളിലൂടെയും സർവീസ് നടത്തും. അയോദ്ധ്യ, പാ​റ്റ്ന, ഗയ, വാരണാസി, മഹാബലിപുരം, രാമേശ്വരം, മഥുര, കൊച്ചി, ഗോവ, എക്ത നഗർ, അജ്മിർ, പുഷ്‌കർ, ആഗ്ര എന്നിവിടങ്ങളും ഉൾപ്പെടുന്നു. പ്രവാസി ഭാരതീയ എക്സ്പ്രസിൽ ഒരേസമയത്ത് 156 യാത്രക്കാർക്ക് സഞ്ചരിക്കാം. വിദേശകാര്യ മന്ത്രാലയവും ഐആർസിടിസിയും സഹകരിച്ച് പ്രവാസി തീർത്ഥ ദർശൻ യോജനയ്ക്ക് കീഴിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇന്ത്യൻ പ്രവാസികൾക്ക് അവരുടെ സംസ്‌കാരവുമായി കൂടുതൽ ബന്ധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.

അതേസമയം, ഭുവനേശ്വറിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി) കൺവെൻഷന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഒഡീഷ സർക്കാരുമായി സഹകരിച്ചാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി എട്ട് മുതൽ പത്ത് വരെയാണ് കൺവെൻഷൻ. വികസിത ഇന്ത്യയ്ക്ക് പ്രവാസികളുടെ സംഭാവന എന്നാണ് കൺവെൻഷന്റെ പ്രമേയം. 50ൽ അധികം രാജ്യങ്ങളിൽ നിന്നുളള പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിക്കും.

Related Posts

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു
UPDATES

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു

September 14, 2026
98
ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു
UPDATES

ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു

September 14, 2026
28
മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി
UPDATES

മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി

September 14, 2026
330
പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
UPDATES

പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

September 14, 2026
45
മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു
UPDATES

മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

September 14, 2026
45
വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ
UPDATES

വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ

September 14, 2026
52
Next Post

നാട്ടിലേക്ക് മടങ്ങാനിരിക്കെ അപകടം; ഗുജറാത്തിൽ മലയാളി  ദമ്പതികൾ  മരിച്ചു

Recent News

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
1
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
0
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
244
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
139
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025