പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് സർവകലാശാലകളിലേയും കോളേജുകളിലെയും വൈസ് ചാൻസർ മുതൽ അദ്ധ്യാപകർ വരെയുള്ള ജീവനക്കാരുടെ യോഗ്യതകളും നിയമനവും സംബന്ധിച്ച് യു.ജി.സി തയ്യാറാക്കിയ കരട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പുറത്തിറക്കി. അദ്ധ്യാപകരായി നിയമിക്കാൻ ബിരുദ, ബിരുദാനന്തര പിഎച്ച്.ഡി, യു.ജി.സി നെറ്റ് എന്നിവയിൽ ഒരേ വിഷയത്തിൽ ബിരുദം വേണമെന്ന നിബന്ധന ഒഴിവാക്കി. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഒരു വിഷയവും പിഎച്ച്.ഡി, നെറ്റ് ബിരുദങ്ങൾ മറ്റൊരു വിഷയത്തിലുമാണെങ്കിലും പരിഗണിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യത്യസ്ത മേഖലകളിൽ വൈദഗ്ദ്ധ്യമുള്ള അദ്ധ്യാപകരെ നിയമിക്കുകയാണ് ലക്ഷ്യമെന്ന് യു.ജി.സി ചെയർമാൻ പ്രൊ. എം. ജഗദേഷ് കുമാർ പറഞ്ഞു. പേപ്പറുകൾ പ്രസിദ്ധീകരിക്കൽ തുടങ്ങി അക്കാഡമിക് മികവിന് ഊന്നൽ നൽകും