കേന്ദ്രസർക്കാർ നിർബന്ധത്തിന് വഴങ്ങി റേഷൻ മസ്റ്ററിങ് നടത്തിയെങ്കിലും ഭക്ഷ്യവിഹിതത്തിൽ ആശങ്കപ്പെട്ട് കേരളം. ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി. നടത്തിയില്ലെങ്കിൽ അടുത്ത സാമ്പത്തികവർഷം മുതൽ ഭക്ഷ്യധാന്യവിഹിതം ലഭിക്കില്ലെന്നതാണ് കേന്ദ്രം നൽകിയിട്ടുള്ള സൂചന. ഇതിനുപുറമേ, മഹാരാഷ്ട്ര മാതൃകയിൽ ഭക്ഷ്യധാന്യത്തിനു പകരം റേഷനുള്ള പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നൽകുന്ന പദ്ധതി (ഡി.ബി.ടി.) അണിയറയിലുണ്ടെന്നാണ് കേരളത്തെ അലട്ടുന്ന പ്രശ്നം. ഇതോടെ, മുൻഗണനാവിഭാഗങ്ങൾക്ക് മാത്രമായി റേഷൻ ചുരുങ്ങും.
സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് റേഷൻ മസ്റ്ററിങ് കേന്ദ്രം നിർബന്ധമാക്കിയത്.