• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്; ഹണി റോസിന്റെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍’30 ഓളം പേര്‍ക്കെതിരെ കേസെടുത്തു

ckmnews by ckmnews
January 7, 2025
in UPDATES
A A
ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റ്; ഹണി റോസിന്റെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍’30 ഓളം പേര്‍ക്കെതിരെ കേസെടുത്തു
0
SHARES
187
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സാമൂഹികമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ ഒരാളെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയിൽ മുപ്പതോളം പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കുമ്പളം സ്വദേശി ഷാജിയാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

ദ്വയാർഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരേ ഹണി റോസ് നടത്തിയ പരസ്യ പ്രതികരണത്തിന് താഴെയാണ് അധിക്ഷേപ കമന്റുകൾ വന്നത്. സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 ഓളം പേർക്കെതിരേ ഞായറാഴ്ച്ച രാത്രിയോടെയാണ് എറണാകുളം സെൻട്രൽ പൊലീസിൽ ഹണി റോസ് പരാതി നൽകിയത്.

സ്ത്രീത്വത്തെ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രമുഖ വ്യക്തിക്കെതിരേ കഴിഞ്ഞ ദിവസമാണ് രൂക്ഷപ്രതികരണവുമായി നടി രംഗത്ത് വന്നത്. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടേയും സഹതാപത്തോടേയും അവഗണിക്കാറാണ് പതിവ്. എന്നാൽ, ഇനി ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഹണി റോസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇക്കാര്യം അറിയിച്ചത്.

ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോൾ ദ്വയാർഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാൽ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിൽ തന്റെ പേര് മനഃപൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പരയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പിൽ പറയുന്നു.

ദ്വയാർഥ പ്രയോഗത്തിലൂടെ അപമാനിക്കാൻ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റ് ആസ്വദിക്കുന്നതുകൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണെന്നോ എന്ന് അടുപ്പമുള്ളവർ ചോദിക്കുന്നു. അതിനുള്ള മറുപടി കൂടിയാണ് ഈ കുറിപ്പെന്നും ഹണി റോസ് പറയുന്നു

പണത്തിന്റെ ധാർഷ്ട്യത്തിൽ ഏത് സ്ത്രീയേയും ഒരാൾക്ക് അപമാനിക്കാൻ കഴിയുമോ? അതിനെ എതിർക്കാൻ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നൽകുന്നില്ലേയെന്ന് ചോദിച്ചാൽ ഇയാളുടെ പ്രവർത്തികളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിൽ സ്ത്രീകൾക്കെതിരേ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും നടി കുറിച്ചു.

Related Posts

കാന്തപുരത്തിനെതിരായ പ്രസ്താവന; എ പി വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി
UPDATES

കാന്തപുരത്തിനെതിരായ പ്രസ്താവന; എ പി വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി

September 3, 2026
214
കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ; വിവാദ പ്രസ്താവനയെ കുറിച്ച് വിശദീകരിച്ചു
UPDATES

കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ; വിവാദ പ്രസ്താവനയെ കുറിച്ച് വിശദീകരിച്ചു

September 3, 2026
180
ഇറാനെ ആക്രമിക്കാന്‍ ഏതു സമയത്തും സജ്ജമെന്ന് ട്രംപ്; ഇറാനിലെ ഇസ്രയേല്‍ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് നെതന്യാഹു
UPDATES

ഇറാനെ ആക്രമിക്കാന്‍ ഏതു സമയത്തും സജ്ജമെന്ന് ട്രംപ്; ഇറാനിലെ ഇസ്രയേല്‍ ദൗത്യം പൂര്‍ത്തിയായിട്ടില്ലെന്ന് നെതന്യാഹു

September 3, 2026
43
ചേന്തി അനിൽ മാപ്പ് അർഹിക്കുന്നു; മുഖ്യമന്ത്രി സഹായിക്കണമെന്ന് ശിവഗിരി മഠാധിപതി
UPDATES

ചേന്തി അനിൽ മാപ്പ് അർഹിക്കുന്നു; മുഖ്യമന്ത്രി സഹായിക്കണമെന്ന് ശിവഗിരി മഠാധിപതി

September 3, 2026
62
എടപ്പാള്‍ വട്ടംകുളം സ്വദേേേശി മുണ്ടേങ്കാട്ടിൽ ശങ്കരൻ നിര്യാതനായി
UPDATES

എടപ്പാള്‍ വട്ടംകുളം സ്വദേേേശി മുണ്ടേങ്കാട്ടിൽ ശങ്കരൻ നിര്യാതനായി

September 3, 2026
28
എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം
UPDATES

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

September 2, 2026
29
Next Post
ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊപ്പെടുത്തിയ കേസിൽ ഇന്ന് വിധി

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊപ്പെടുത്തിയ കേസിൽ ഇന്ന് വിധി

Recent News

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

September 3, 2026
74
ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

September 3, 2026
79
അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

September 3, 2026
53
മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

September 3, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025