• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

പത്താം ക്ലാസുകാരന്റെ മരണത്തിൽ ദമ്പതികൾ അറസ്റ്റിൽ, ഒളിവിൽപ്പോയവരെ പിടികൂടിയത് ആലപ്പുഴയിൽ നിന്ന്

ckmnews by ckmnews
January 5, 2025
in Crime
A A
പത്താം ക്ലാസുകാരന്റെ മരണത്തിൽ ദമ്പതികൾ അറസ്റ്റിൽ, ഒളിവിൽപ്പോയവരെ പിടികൂടിയത് ആലപ്പുഴയിൽ നിന്ന്
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പത്താം ക്ളാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ. കൊല്ലം കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെ ഒളിവിൽപോയ ഇവരെ ഇന്ന് പുലർച്ചെ ആലപ്പുഴയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് എസ്‌എച്ച്‌ഒ കെ ബി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കുന്നത്തൂർ പടിഞ്ഞാറ് ഗോപി വിലാസത്തിൽ ഗോപുവിന്റെയും രഞ്ജിനിയുടെയും മകൻ ആദികൃഷ്ണനാണ് (15) മരിച്ചത്. നെടിയിവിള വിജിഎസ്‌എസ് അംബികോദയം എച്ച്‌എസ്‌എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഡിസംബർ ഒന്നിന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ ആദികൃഷ്‌ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഭിന്നശേഷിക്കാരനായ സഹോദരൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദ്യാർത്ഥിയായ മകൾക്ക് സമൂഹമാദ്ധ്യമത്തിൽ സന്ദേശം അയച്ചതിന്റെ പേരിൽ പ്രതികളായ ദമ്പതികൾ ആദികൃഷ്‌ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. മുഖത്ത് നീര് വരികയും ചെവിയിൽ നിന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സംഭവത്തിൽ വീട്ടുകാർ ബാലാവകാശ കമ്മിഷന് പരാതി നൽകാനിരിക്കെയാണ് ആദികൃഷ്‌ണൻ ജീവനൊടുക്കിയത്.ആദികൃഷ്‌ണന്റെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതുവരെ പൊലീസ് കാത്തിരിക്കുകയാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

Related Posts

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
99
കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം
Crime

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

August 22, 2026
127
കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്
Crime

കാസർഗോഡ് MDMA കേസ്: യൂത്ത് കോൺഗ്രസ് നേതാക്കൾ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ ; പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവ്

August 20, 2026
87
തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
Crime

തൊടുപുഴയിൽ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

August 19, 2026
112
തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി
Crime

തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി വിൽപന; എംഡിഎംഎയുമായി കുടുംബം പിടിയിലായി

August 19, 2026
219
പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ
Crime

പാലക്കാട്ടെ വൻ ലഹരിവേട്ട; ദമ്പതികൾക്കും സുഹൃത്തിനും പിന്നാലെ മുഖ്യ സൂത്രധാരനും പിടിയിൽ

August 18, 2026
190
Next Post
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ജയിലിലെത്തി സന്ദർശിച്ച് പി ജയരാജൻ, മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ ജയിലിലെത്തി സന്ദർശിച്ച് പി ജയരാജൻ, മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ

Recent News

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
1
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
3
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
3
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025