• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ട്രെയിനിൽ നിന്ന് തെറിച്ചുവീണു, ബൈക്കിന് കൈ കാട്ടി ആശുപത്രിയിലെത്തി; വിനായകിന്റെ അത്ഭുത രക്ഷപ്പെടൽ

ckmnews by ckmnews
January 5, 2025
in UPDATES
A A
ട്രെയിനിൽ നിന്ന് തെറിച്ചുവീണു, ബൈക്കിന് കൈ കാട്ടി ആശുപത്രിയിലെത്തി; വിനായകിന്റെ അത്ഭുത രക്ഷപ്പെടൽ
0
SHARES
535
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എറണാകുളം – വടകര യാത്രയ്‌ക്കിടെ ട്രെയിൻ നിന്ന് തെറിച്ചുവീണ ചോമ്പാല സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ആണ് ഇരിങ്ങാലക്കുട എത്തിയപ്പോൾ ട്രെയിനിൽ നിന്ന് പുറത്തേക്ക് വീണത്. ഇയാൾക്ക് ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് സംഭവം നടന്നതെങ്കിലും പുറംലോകം അറിയുന്നത് ഇപ്പോഴാണ്. എറണാകുളത്ത് നിന്നും സുഹൃത്തുക്കൾക്കൊപ്പം ന്യൂ ഇയർ ആഘോഷം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഇന്റർസിറ്റി എക്‌സ്‌പ്രസിലെ വലിയ തിരക്കുകാരണം ഡോറിനടുത്തിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഉറങ്ങിപ്പോയ വിനായക് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഒന്നും തിരിച്ചറിയാൻ സാധിക്കാതെ കണ്ണുതുറന്ന് നോക്കിയപ്പോൾ ട്രെയിൻ അതിവേഗത്തിൽ പോകുന്നതാണ് കണ്ടത്. എന്തോ പുറത്ത് വീണതായി യാത്രക്കാർ പറയുന്നതുകേട്ടാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അന്വേഷിച്ചത്. തുടർന്ന് വിനായകിനെ ഫോണിൽ വിളിച്ചപ്പഴാണ് സംഭവമറിയുന്നത്.

പിന്നീട് റോഡിലെത്തി ഒരു ബൈക്കിന് കൈകാട്ടി വിളിച്ചു. സംഭവം പറഞ്ഞപ്പോൾ അവർ വിനായകിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചു. പുറംഭാഗത്തും തലയ്‌ക്കും പരിക്കേറ്റ വിനായകിനെ പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം, മാഹി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

ചോമ്പാല അന്നപൂർണേശ്വരി ശ്രീ ഭദ്ര വിഷ്‌‌ണുമായ ദേവസ്ഥാനം മഠാധിപതി ദേവദത്തന്റെയും ബിനിയുടെയും ഏകമകനാണ് വിനായക് ദത്ത്. മകന്റെ ജീവൻ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ.

Related Posts

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ PMAYG ഉപഭോക്താക്കളുടെ ഗ്രാമസഭ നടന്നു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ PMAYG ഉപഭോക്താക്കളുടെ ഗ്രാമസഭ നടന്നു

July 8, 2026
74
കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UPDATES

കനത്ത മഴ: ഇന്ന് 11 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

July 8, 2026
329
കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും
UPDATES

കള്ളാടിയില്‍ തിരച്ചില്‍ ഇന്നും തുടരും; മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ദുരന്തഭൂമി സന്ദര്‍ശിക്കും

July 8, 2026
43
കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്
UPDATES

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

July 8, 2026
67
പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി
UPDATES

പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

July 8, 2026
34
ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ
UPDATES

ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

July 8, 2026
231
Next Post
പെരിയ ഇരട്ടകൊല: ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, കോടതി നിർദേശപ്രകാരമെന്ന് വിശദീകരണം

പെരിയ ഇരട്ടകൊല: ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, കോടതി നിർദേശപ്രകാരമെന്ന് വിശദീകരണം

Recent News

വയനാട് കള്ളാടി ദുരന്തത്തിൽ ഇരട്ട അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന സഹായം നൽകും;മുഖ്യമന്ത്രി

വയനാട് കള്ളാടി ദുരന്തത്തിൽ ഇരട്ട അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധന സഹായം നൽകും;മുഖ്യമന്ത്രി

July 8, 2026
35
അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം

July 8, 2026
1
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു

July 8, 2026
122
എല്ലാം പണത്തിനുവേണ്ടി, അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം, ഇനിയൊരു മത്സരവും കാണില്ല- ഈജിപ്ത് പരിശീലകൻ

എല്ലാം പണത്തിനുവേണ്ടി, അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം, ഇനിയൊരു മത്സരവും കാണില്ല- ഈജിപ്ത് പരിശീലകൻ

July 8, 2026
193
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025