കോഴിക്കോട്: പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 52 കാരിയ്ക്ക് 20 കൊല്ലം കഠിന തടവും 55,000 രൂപയും ശിക്ഷ വിധിച്ചു. മീഞ്ചന്ത അരയൻ തോപ്പിൽ സ്വദേശി ജയശ്രീ (52) ആണ് കേസിലെ പ്രതി. കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ് അമ്പിളിയാണ് ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളിൽ 33 വർഷം കഠിന തടവും 55,000 രൂപ പിഴയും ശിക്ഷയുണ്ടെങ്കിലും തടവ് ഒന്നിച്ച് 20 കൊല്ലമായി അനുഭവിച്ചാലും മതിയാകും. പിഴ സംഖ്യയിൽ നിന്നു 40,000 രൂപ പെൺകുട്ടിക്ക് കൊടുക്കാനും പിഴ സംഖ്യ അടച്ചില്ലെങ്കിൽ 9 മാസം അധികം തടവ് അനുഭവിക്കാനും കോടതി നിർദേശം നൽകി.അതേസമയം, ചാവക്കാട് പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 52 വയസുകാരന് 130 വര്‍ഷം കഠിന തടവും 8.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒരുമനയൂർ മൂത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവ് (52) ആണ് കേസിലെ പ്രതി. ചാവക്കാട് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി അന്‍യാസ് തയ്യിലാണ് കേസിൽ ശിക്ഷ വിധിച്ചത്.