സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകൾ. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളില്‍ കോച്ചുമാർ, അസിസ്റ്റന്റ് കോച്ചുമാർ, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടിഷനിങ്, മെന്റര്‍ കം ട്യൂട്ടര്‍ എന്നിങ്ങനെ വിവിധ തസ്തികകളിലേക്കാണ് നിയമനം.
കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബന്ധപ്പെട്ട തസ്തികയിലേക്ക് ആവശ്യമായ യോഗ്യതയും മതിയായ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോറം dsya.kerala.gov.in ല്‍ ലഭ്യമാണ്. ഓഗസ്റ്റ് 16ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: dsya.kerala.gov.in , 0471 2326644.