• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് തിരിച്ചടി, ആവശ്യമെങ്കില്‍ തിരികെ വിളിപ്പിക്കും, നിഗോഷ് കുമാര്‍ കീഴടങ്ങി

ckmnews by ckmnews
January 2, 2025
in UPDATES
A A
ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് തിരിച്ചടി, ആവശ്യമെങ്കില്‍ തിരികെ വിളിപ്പിക്കും, നിഗോഷ് കുമാര്‍ കീഴടങ്ങി
0
SHARES
569
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചട്ടം ലംഘിച്ച് തട്ടിക്കൂട്ട് വേദി സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ മറ്റുവഴിയില്ലാതെയായതോടെയാണ് സംഘാടകനായ നിഗോഷ് കുമാര്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇയാളോട് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അമേരിക്കയിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ പൊലീസ് തിരികെ വിളിപ്പിക്കും

പരിപാടി നടത്തിപ്പിന്‍റെ മുഖ്യചുമതല നിഗോഷിനായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത മൃദംഗ വിഷന്‍ സിഇഒയും മൊഴി നല്‍കിയത്. നിര്‍മ്മാണത്തിലെ അപാകതക്കൊപ്പം സാമ്പത്തിക വഞ്ചനാ കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തും. പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന് പറഞ്ഞ് കൂടുതല്‍ ആളുകള്‍ പൊലീസിനെ സമീപിക്കുന്നുണ്ട്. മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. മൃദംഗ വിഷന്‍റെ ബാങ്ക് അക്കൊണ്ടുകള്‍ മരവിപ്പിച്ചു. പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കുന്നുണ്ട്. സംഘാടകരായ മൃദംഗവിഷനുമായി സഹകരിച്ച മറ്റ് ഏജന്‍സികളേയും വ്യക്തികളുടേയും മൊഴികളും പൊലീസ് എടുക്കും.

അതിനിടെ നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്‍കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പൊലീസിന് തിരിച്ചടിയായി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിര താമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.

അപകടമുണ്ടായതില്‍ സംഘാടകര്‍ക്കും വേദി നിര്‍മ്മിച്ച കരാറുകാര്‍ക്കും മാത്രമല്ല ജിസിഡിഎക്കും വീഴ്ചയുണ്ടായോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. അനുമതിയില്ലാതെ വേദി നിര്‍മ്മിച്ചത് ജിസിഡിഎ എഞ്ചിനിയറിംഗ് വിഭാഗത്തിന്‍റെ മൗനാനുവാദത്തോടെയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ജിസിഡിഎയുടെ നിബന്ധനകള്‍ പാലിക്കാതിരുന്നിട്ടും ജിസിഡിഎ ഇടപെടാതിരുന്ന സാഹചര്യമാണ് അന്വേഷിക്കുന്നത്.

Related Posts

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു
UPDATES

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
4
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
2
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
9
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും
UPDATES

ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

September 27, 2026
3
‘മുത്തപ്പനും ഭഗവതിയും കനിഞ്ഞു.. ഈ സന്തോഷത്തിന് വാക്കില്ല’ ; ഭാഗ്യം വിറ്റത് സുജിത്തിന്റെ കൈകള്‍
UPDATES

‘മുത്തപ്പനും ഭഗവതിയും കനിഞ്ഞു.. ഈ സന്തോഷത്തിന് വാക്കില്ല’ ; ഭാഗ്യം വിറ്റത് സുജിത്തിന്റെ കൈകള്‍

September 27, 2026
9
പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
56
Next Post
മുത്തച്ഛനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ‘ഭക്ഷണമുണ്ടാക്കി,ടിവിയിൽ പാട്ടു കേട്ടു; പ്രതി അഖിൽ ലഹരിക്ക് അടിമയെന്ന് പൊലീസ്

മുത്തച്ഛനെ തലക്കടിച്ച് വീഴ്ത്തിയ ശേഷം 'ഭക്ഷണമുണ്ടാക്കി,ടിവിയിൽ പാട്ടു കേട്ടു; പ്രതി അഖിൽ ലഹരിക്ക് അടിമയെന്ന് പൊലീസ്

Recent News

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
4
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
2
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

September 27, 2026
9
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

September 27, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025