• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജനുവരി മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; ആനുകൂല്യങ്ങള്‍ ഇപ്രകാരം

ckmnews by ckmnews
January 1, 2025
in UPDATES
A A
ജനുവരി മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; ആനുകൂല്യങ്ങള്‍ ഇപ്രകാരം
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷന്‍ വിതരണം രണ്ടാം തീയതി മുതല്‍ ആരംഭിക്കും. ഡിസംബര്‍ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റുന്നതിനായി ഡിസംബര്‍ 31 വരെയേ സാധിക്കുകയുള്ളൂവെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.ജനുവരി ഒന്ന് ബുധനാഴ്ച റേഷന്‍ കടകള്‍ അവധിയായതിനാലാണ് റേഷന്‍ വിതരണം ജനുവരി രണ്ട് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നത്. 2025 ജനുവരി മാസത്തില്‍ ഓരോ കാര്‍ഡിനും ലഭിക്കാന്‍ പോകുന്ന റേഷന്‍ വിഹിതം പരിശോധിക്കാം.

അന്ത്യോദയ അന്ന യോജന (എഎവൈ)- എഎവൈ കാര്‍ഡിന് 30 കിലോ അരിയും 3 കിലോ ഗോതമ്ബും സൗജന്യമായി ലഭിക്കുന്നതാണ്. ഇതിന് പുറമേ രണ്ട് പായ്ക്കറ്റ് ആട്ട, ഒന്നിന് ഏഴ് രൂപ നിരക്കിലും ലഭിക്കും.
മുന്‍ഗണന വിഭാഗം (പിഎച്ച്‌എച്ച്‌)- പിഎച്ച്‌എച്ച്‌ കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും ഒരു കിലോ ഗോതമ്ബും സൗജന്യമായി ലഭിക്കും. കാര്‍ഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്ബിന്റെ അളവില്‍ നിന്നും മൂന്ന് കിലോ കുറച്ച്‌ അതിന് പകരം മൂന്ന് പായ്ക്കറ്റ് ആട്ട ഒന്നിന് 9 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
പൊതുവിഭാഗം (എന്‍പിഎസ്)- എന്‍പിഎസ് കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കില്‍ ലഭിക്കും. കൂടാതെ എന്‍പിഎസ് അധിക
വിഹിതമായി 3 കിലോ അരി കിലോയ്ക്ക് 1.90 രൂപ നിരക്കിലും ലഭിക്കുന്നതാണ്.
പൊതുവിഭാഗം (എന്‍പിഎന്‍എസ്)- എന്‍പിഎന്‍എസ് കാര്‍ഡിന് ആറ് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം (എന്‍പിഐ)- എന്‍പിഐ കാര്‍ഡിന് രണ്ട് കിലോ അരി കിലോ.്ക്ക് 10.90 രൂപ നിരക്കില്‍ ലഭിക്കുന്നതാണ്.
അതേസമയം, ജനുവരി ഒന്ന് മുതല്‍ റേഷന്‍ വിതരണ സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 80 കോടിയോളം ആളുകള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ ഭക്ഷ്യസുരക്ഷ നിയമം ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്നത്.2025 ജനുവരി മാസത്തിലേക്ക് കടക്കുന്നതോടെ റേഷന്‍ കാര്‍ഡ് സ്‌കീമില്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നത്. റേഷന്‍ വിതരണ സംവിധാനം പൂര്‍ണമായും സുതാര്യമാക്കുകയാണ് ഇതുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

റേഷന്‍ കാര്‍ഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുക, അര്‍ഹരായവരിലേക്ക് മാത്രം റേഷന്‍ എത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ക്കും ഇ കെവൈസി നിര്‍ബന്ധമാക്കിയത്. ഇത് ചെയ്യുന്നതിലൂടെ വ്യാജ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാതാക്കും സാധിക്കും.ഇ കെവൈസി നടത്തുന്നതിലൂടെ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് രാജ്യത്തെ ഡിജിറ്റൈസേഷന്‍ നടപടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം, റേഷന്‍ വിതരണത്തിലും മാറ്റങ്ങള്‍ സംഭവിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുതിയ നിയമം അനുസരിച്ച്‌ 2.5 കിലോ അരിയും 2.5 കിലോ ഗോതമ്ബും ലഭിക്കും. മൂന്ന് കിലോ അരിയും രണ്ട് കിലോ ഗോതമ്ബുമായിരുന്നു നേരത്തെ വിതരണം ചെയ്തിരുന്നത്. അഞ്ച് കിലോ റേഷന്‍ ലഭിച്ചിരുന്നവര്‍ക്ക് ഇനി മുതല്‍ അരക്കിലോ അധികം ഗോതമ്ബ് ലഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Posts

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി: രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്, വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന്‍ ശനിയാഴ്ച മുതല്‍

October 6, 2026
26
പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്
UPDATES

പി. നന്ദകുമാറിനെ തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കണം:സാംസ്കാരിക മന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

October 6, 2026
53
മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി
UPDATES

മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ ട്രെയിനിങ് കോഴ്സ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്ക് ആദരം നൽകി

October 6, 2026
34
പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു
UPDATES

പി സി ഡബ്ലിയു എഫ് മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി ലഹരിക്കെതിരെ തിരിനാളം സംഘടിപ്പിച്ചു

October 6, 2026
17
മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
UPDATES

മിനിപമ്പയിൽ അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം

October 6, 2026
14
പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ
UPDATES

പൊന്നാനി കർമ്മ റോഡും പാലവും നവീകരിക്കും’മന്ത്രി പികെ ബഷീര്‍’പൊന്നാനി നിയോജകമണ്ഡലത്തിൽ 75 കോടിയുടെ പദ്ധതികൾ

October 5, 2026
32
Next Post
പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പുതുവത്സരാഘോഷത്തിനിടെ കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

Recent News

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
37
വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

October 6, 2026
61
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
222
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025